ബംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളെ കാണാതായി; പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു

ബംഗളൂരു: ബംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളെ കാണാതായി. ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. പഠനത്തില്‍ താല്‍പ്പര്യമില്ലാത്തതും വീട്ടില്‍ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള മാനസികസമ്മര്‍ദ്ദങ്ങളുമാകാം വിദ്യാര്‍ഥികളെ വീടുവിടാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഹെസരാഘട്ടയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ഥികളായ പരീക്ഷിത്, നന്ദന്‍, കിരണ്‍ എന്നിവരും കാണാതായ കുട്ടികളില്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം അവരവരുടെ വീടുകളില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഈ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടികള്‍ എഴുതിവെച്ച കത്തുകള്‍ […]

ബംഗളൂരു: ബംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളെ കാണാതായി. ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. പഠനത്തില്‍ താല്‍പ്പര്യമില്ലാത്തതും വീട്ടില്‍ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള മാനസികസമ്മര്‍ദ്ദങ്ങളുമാകാം വിദ്യാര്‍ഥികളെ വീടുവിടാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഹെസരാഘട്ടയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ഥികളായ പരീക്ഷിത്, നന്ദന്‍, കിരണ്‍ എന്നിവരും കാണാതായ കുട്ടികളില്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം അവരവരുടെ വീടുകളില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഈ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടികള്‍ എഴുതിവെച്ച കത്തുകള്‍ അവരുടെ വീടുകളില്‍ നിന്ന് കണ്ടെത്തി. പഠനത്തില്‍ താത്പര്യമില്ലെന്നും നല്ല പേരും പണവും സമ്പാദിച്ച ശേഷം തിരികെ വരുമെന്നുമാണ് കത്തുകളിലുള്ളത്. മൂന്ന് ആണ്‍കുട്ടികള്‍ പ്രത്യേകം എഴുതിയ കത്തുകളില്‍ പറയുന്നത് ഒരേ കാര്യമാണ്. പഠനത്തേക്കാള്‍ ഞങ്ങള്‍ക്ക് സ്പോര്‍ട്‌സിലാണ് കൂടുതല്‍ താല്‍പര്യം. നിങ്ങള്‍ ഞങ്ങള്‍ക്ക് മേല്‍ എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും, പഠനം തുടരാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. കായിക മേഖലയില്‍ ഞങ്ങള്‍ പ്രശസ്തരാകും. കബഡി കളി ഞങ്ങള്‍ക്ക് ഇഷ്ടമാണ്. ഈ മേഖലയില്‍ ഞങ്ങള്‍ ഒരു നല്ല പേര് സമ്പാദിക്കുകയും ആ രംഗത്ത് മികവ് തെളിയിക്കുകയും ചെയ്ത ശേഷം മടങ്ങും-ഇപ്രകാരമാണ് കത്തിലെ പരാമര്‍ശങ്ങള്‍. ഞങ്ങളെ അന്വേഷിക്കരുതെന്ന നിര്‍ദേശവും കത്തിലൂടെ മാതാപിതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ മറ്റൊരു പ്രദേശത്ത് നിന്ന് പെണ്‍കുട്ടി ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികളെയും കാണാതാകുകയായിരുന്നു.

Related Articles
Next Story
Share it