മരയ്ക്കാര്‍ മികച്ച ചിത്രം, മാത്തുക്കുട്ടി മികച്ച പുതുമുഖ സംവിധായകന്‍, ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ മികച്ച ഛായാഗ്രഹനായി, കങ്കണ മികച്ച നടിയും ധനുഷും മനോജ് ബാജ്പെയും മികച്ച നടന്മാരും; ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളത്തിന് 11 പുരസ്‌കാരങ്ങള്‍
ന്യൂഡല്‍ഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മലയാള ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചു. മികച്ച നടി കങ്കണ റണാവത്ത് ആണ്. ധനുഷ്, മനോജ് ബാജ്പെയ് എന്നിവര്‍ മികച്ച നടന്മാരായി […]

ന്യൂഡല്‍ഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മലയാള ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചു.
മികച്ച നടി കങ്കണ റണാവത്ത് ആണ്. ധനുഷ്, മനോജ് ബാജ്പെയ് എന്നിവര്‍ മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. 11 പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. ജല്ലിക്കെട്ടിലെ ഛായാഗ്രഹണത്തിലൂടെ ഗിരീഷ് ഗംഗാധരന്‍ മികച്ച ഛായാഗ്രഹനായി. മികച്ച സഹനടനായി വിജയ് മസതുപതിയും റസൂല്‍പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള പുരസ്‌കാരവും നേടി. മികച്ച വരികള്‍ക്ക് കോളാമ്പിയിലൂടെ പ്രഭാവര്‍മ്മ പുരസ്‌കാരം നേടി. സ്പെഷല്‍ ഇഫക്റ്റിസിനുള്ള പുരസ്‌കാരം മരര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലുടെ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ നേടി. ഹെലനിലെ മേക്കപ്പിന് രജ്ഞിത്ത് പുരസ്‌കാരത്തിന് അര്‍ഹനായി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങും നേട്ടം സ്വന്തമാക്കി.
സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി'ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു. നോണ്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മികച്ച കുടുംബ മൂല്യമുള്ള ചിത്രമായി ശരണ്‍ വേണു ഗോപാല്‍ സംവിധാനം ചെയ്ത 'ഒരു പാതിരാ സ്വപ്നം പോലെ' തിരഞ്ഞെടുത്തു. മികച്ച വിവരണത്തിന് വൈല്‍ഡ് കര്‍ണാടക എന്ന ചിത്രത്തില്‍ ഡേവിഡ് ആറ്റെന്‍ബറോ പുരസ്‌കാരം നേടി.