കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 676 പേര് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 184 പേര് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 4554 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 38724 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 33152 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 9072 പേരും സ്ഥാപനങ്ങളില്‍ 667 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9739 പേരാണ്. പുതിയതായി 845 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4187 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1470 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 766 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 626 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 178 പേരെ ഡിസ്ചാര്‍ജ് ചെയ്തു.