രാധാകൃഷ്ണ ഉളിയത്തടുക്കക്ക് 65, ആദരസമ്മേളനം 12ന്

കാസര്‍കോട്: പ്രശസ്ത കന്നഡ-തുളു സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ രാധാകൃഷ്ണ കെ. ഉളിയത്തടുക്ക 65-ാം പിറന്നാളിന്റെ നിറവില്‍. ബദിയടുക്ക സമതാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹൃദയരും ചേര്‍ന്ന് ഒരുക്കുന്ന ജന്മദിനാഘോഷം ഈ മാസം 12ന് ഉളിയത്തടുക്ക ശ്രീ ശക്തി സഭാ ഭവനത്തില്‍ നടക്കും. കന്നഡ മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ ശിഷ്യനാണ്.ജന്മദിനാഘോഷം 12ന് രാവിലെ 9.30ന് ആരംഭിക്കും. 10.30ന് അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കിയുള്ള സാഹിത്യസെമിനാറില്‍ ഡോ. ധനഞ്ജയ കുമ്പള, സുജാത മാണിമൂല, വിക്രം കാന്തികെരെ, രഘു […]

കാസര്‍കോട്: പ്രശസ്ത കന്നഡ-തുളു സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ രാധാകൃഷ്ണ കെ. ഉളിയത്തടുക്ക 65-ാം പിറന്നാളിന്റെ നിറവില്‍. ബദിയടുക്ക സമതാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹൃദയരും ചേര്‍ന്ന് ഒരുക്കുന്ന ജന്മദിനാഘോഷം ഈ മാസം 12ന് ഉളിയത്തടുക്ക ശ്രീ ശക്തി സഭാ ഭവനത്തില്‍ നടക്കും. കന്നഡ മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ ശിഷ്യനാണ്.
ജന്മദിനാഘോഷം 12ന് രാവിലെ 9.30ന് ആരംഭിക്കും. 10.30ന് അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കിയുള്ള സാഹിത്യസെമിനാറില്‍ ഡോ. ധനഞ്ജയ കുമ്പള, സുജാത മാണിമൂല, വിക്രം കാന്തികെരെ, രഘു ഇദ്ക്കിഡു, ഡോ. സി.കെ. ആശാലത എന്നിവര്‍ വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് 12ന് രാധാകൃഷ്ണയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം 'മൗന ബിച്ചിദ ഭാവ' (മൗനം ഭേദിച്ച ഭാവം) പ്രകാശന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ഡോക്യുമെന്ററി പ്രകാശനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബഹുഭാഷാ കേന്ദ്രം ഡയരക്ടര്‍ ഡോ. എ.എം. ശ്രീധരന്‍ നിര്‍വഹിക്കും. 12.30ന് കവിയുമായുള്ള മുഖാമുഖം. 1.30ന് ആദരസമ്മേളനത്തില്‍ ഡോ. സദാനന്ദ പെര്‍ള അധ്യക്ഷത വഹിക്കും. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ., മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാലകൃഷ്ണ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എ.എ. ആയിഷ അനുമോദന ഭാഷണം നടത്തും. ചെറുപുഴ നവപുരം പുസ്തക ദേവാലയം ഡയരക്ടര്‍ പ്രാപ്പൊയില്‍ നാരായണന്‍, ധര്‍മസ്ഥല ഗ്രാമീണാഭിവൃദ്ധി യോജന ഓഫീസര്‍ മുകേഷ്, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫി, ശാസ്ത്രജ്ഞന്‍ ഡി.കെ. അശ്വിന്‍ രാജ്, ഡോ. രത്‌നാകര മല്ലമൂലെ, വിശാലാക്ഷ പുത്രക്കള, വാമന്‍ റാവു ബേക്കല്‍, ഡോ. പ്രസന്ന റൈ, രാജേഷ് ആള്‍വ, ഗുരുപ്രസാദ് കോട്ടക്കണ്ണി, സുലേഖാ മാഹിന്‍, രവീന്ദ്രന്‍ പാടി, ശിവരാമ കാസര്‍കോട്, എസ്.എല്‍. ഭരദ്വാജ്, ജഗദീഷ് കൂഡ്‌ലു, സന്തോഷ് ആര്‍. ഗട്ടി, ജയ മണിയമ്പാറ, ദിവ്യ ഗട്ടി പറക്കില, ബാലകൃഷ്ണ ബേരി കെ, സുന്ദറ ബാറഡുക്ക പ്രസംഗിക്കും.
പദ്യ-ഗദ്യ വിഭാഗങ്ങളിലായി 22 പുസ്തകങ്ങള്‍ രചിച്ച രാധാകൃഷ്ണക്ക് കേരള-കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി സര്‍ക്കാരുകളുടേതടക്കം ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മംഗലാപുരം ഗുല്‍ബ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഡിഗ്രി തലത്തിലും കേരളത്തില്‍ ഒമ്പതാം തരത്തിലും കന്നഡ മീഡിയത്തില്‍ ഇദ്ദേഹത്തിന്റെ കവിത പഠിക്കാനുണ്ട്.

Related Articles
Next Story
Share it