കാസര്‍കോട്: ജില്ലയില്‍ ഇന്ന് 657 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 320 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 13.3 ശതമാനം. നിലവില്‍ 5755 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 284 ആയി ഉയര്‍ന്നു.
വീടുകളില്‍ 27436 പേരും സ്ഥാപനങ്ങളില്‍ 1041 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28477 പേരാണ്. പുതിയതായി 1427 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4200 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ടിപിസിആര്‍ 3237, ആന്റിജന്‍ 947, ട്രൂനാറ്റ് 16). 1800 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1496 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആസ്പത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 640 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 320 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
94177 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 87664 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.