കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു; കര്‍ണാടക വനംവകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

മംഗളൂരു: കൃഷിയിടത്തില്‍ വെച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബ്രഹ്‌മാവര്‍ വദ്ദര്‍സെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കുദ്രുമനേബെട്ടു സ്വദേശിനി കമല ദേവഡിഗയാണ് (65) മരിച്ചത്. ഒരാഴ്ച മുമ്പാണ് സംഭവം. കോട്ടേശ്വറിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന കമല ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പറമ്പിലെ കൃഷിയിടത്തിലിറങ്ങിയ കമല നെല്‍കതിരുകള്‍ പരിശോധിക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ അക്രമണത്തിനിരയായത്. നാട്ടുകാര്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ ഭാഗത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. പന്നികള്‍ വലിയ തോതില്‍ വിളകള്‍ നശിപ്പിക്കുന്നു. പ്രദേശവാസികള്‍ ഇക്കാര്യം വനംവകുപ്പിനെ […]

മംഗളൂരു: കൃഷിയിടത്തില്‍ വെച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബ്രഹ്‌മാവര്‍ വദ്ദര്‍സെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കുദ്രുമനേബെട്ടു സ്വദേശിനി കമല ദേവഡിഗയാണ് (65) മരിച്ചത്. ഒരാഴ്ച മുമ്പാണ് സംഭവം. കോട്ടേശ്വറിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന കമല ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പറമ്പിലെ കൃഷിയിടത്തിലിറങ്ങിയ കമല നെല്‍കതിരുകള്‍ പരിശോധിക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ അക്രമണത്തിനിരയായത്. നാട്ടുകാര്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഈ ഭാഗത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. പന്നികള്‍ വലിയ തോതില്‍ വിളകള്‍ നശിപ്പിക്കുന്നു. പ്രദേശവാസികള്‍ ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കാട്ടുപന്നികള്‍ കൃഷികള്‍ നശിപ്പിക്കുന്നതിനു പുറമേ മനുഷ്യജീവന് ഭീഷണിയും ഉയര്‍ത്തുകയാണ്. കമല പന്നിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പിനും തദ്ദേശസ്വയംഭരണസ്ഥാപന അധികൃതര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കോട്ട ഗ്രാമപഞ്ചായത്തിലെ മൂടുഗിളിയാരു ഗ്രാമത്തിലും കാട്ടുപന്നികളുടെ ശല്യം പതിവാണ്. കോട്ട പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കാട്ടുപന്നിയുടെ കുത്തേറ്റിരുന്നു. ഇയാള്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it