വീട്ടുമുറ്റത്തെ കിണറിന്റെ വക്കില്‍ ഇരുന്ന് ഉറങ്ങുന്നതിനിടെ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു

മംഗളൂരു: വീട്ടുമുറ്റത്തെ കിണറിന്റെ വക്കില്‍ ഇരുന്ന് ഉറങ്ങുന്നതിനിടെ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. കല്ലാപ്പു സ്വദേശി വാള്‍ട്ടര്‍ മോന്ദേരോ (65) ആണ് മരിച്ചത്. മംഗളൂരു തൊക്കോട്ടിനടുത്തുള്ള കല്ലാപ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വയോധികന്‍ കിണറ്റില്‍ വീഴുന്നത് വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് തൊക്കോട്ടെ ചര്‍ച്ചില്‍ പോയ വാള്‍ട്ടര്‍ രാത്രി ഏഴുമണിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. രാത്രി 7.23 ഓടെ കിണറിന്റെ വക്കില്‍ ഇരിക്കുകയായിരുന്ന വാള്‍ട്ടര്‍ ഉറങ്ങിപ്പോവുകയും തുടര്‍ന്ന് കിണറ്റിലേക്ക് വീഴുകയുമായിരുന്നു. കിണറിന് ആഴമില്ലാത്തതിനാല്‍ […]

മംഗളൂരു: വീട്ടുമുറ്റത്തെ കിണറിന്റെ വക്കില്‍ ഇരുന്ന് ഉറങ്ങുന്നതിനിടെ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. കല്ലാപ്പു സ്വദേശി വാള്‍ട്ടര്‍ മോന്ദേരോ (65) ആണ് മരിച്ചത്. മംഗളൂരു തൊക്കോട്ടിനടുത്തുള്ള കല്ലാപ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വയോധികന്‍ കിണറ്റില്‍ വീഴുന്നത് വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് തൊക്കോട്ടെ ചര്‍ച്ചില്‍ പോയ വാള്‍ട്ടര്‍ രാത്രി ഏഴുമണിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. രാത്രി 7.23 ഓടെ കിണറിന്റെ വക്കില്‍ ഇരിക്കുകയായിരുന്ന വാള്‍ട്ടര്‍ ഉറങ്ങിപ്പോവുകയും തുടര്‍ന്ന് കിണറ്റിലേക്ക് വീഴുകയുമായിരുന്നു. കിണറിന് ആഴമില്ലാത്തതിനാല്‍ വീട്ടുകാര്‍ ഉടന്‍ തന്നെ ഏണി താഴ്ത്തുകയും വാള്‍ട്ടര്‍ അതില്‍ പിടിച്ച് പുറത്തേക്ക് വരികയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വാള്‍ട്ടറിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Related Articles
Next Story
Share it