മദ്യലഹരിയില്‍ വാക്കേറ്റം; വീണുപരിക്കേറ്റ 65കാരന്‍ മരിച്ചു, അയല്‍വാസി കസ്റ്റഡിയില്‍
കാസര്‍കോട്: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് വീണ് തലക്ക് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന 65 കാരന്‍ മരിച്ചു. സംഭവത്തില്‍ അയല്‍വാസിയായ 38കാരനെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ സദാനന്ദയാണ് മരിച്ചത്. അയല്‍വാസി സൂരജി(38)നെയാണ് കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 26ന് രാത്രിയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അതിനിടെ സദാനന്ദയെ സൂരജ് തള്ളിയിട്ടപ്പോള്‍ വീണ് തലക്ക് പരിക്കേറ്റതായാണ് വിവരം. ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് മരിച്ചത്. കൂടുതല്‍ അന്വേഷണം […]

കാസര്‍കോട്: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് വീണ് തലക്ക് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന 65 കാരന്‍ മരിച്ചു. സംഭവത്തില്‍ അയല്‍വാസിയായ 38കാരനെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ സദാനന്ദയാണ് മരിച്ചത്. അയല്‍വാസി സൂരജി(38)നെയാണ് കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 26ന് രാത്രിയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അതിനിടെ സദാനന്ദയെ സൂരജ് തള്ളിയിട്ടപ്പോള്‍ വീണ് തലക്ക് പരിക്കേറ്റതായാണ് വിവരം. ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് മരിച്ചത്. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. ഭാര്യ: പരേതയായ പാര്‍വ്വതി. മക്കള്‍: ആശാലത, ജിതേഷ്, വിവേക്. സഹോദരന്‍: പരേതനായ ശിവാനന്ദന്‍.