പിലിക്കോട്ട് 65കാരനെ കൊലപ്പെടുത്തിയ സംഭവം; ഭാര്യയും ബന്ധുക്കളും റിമാണ്ടില്‍

കാഞ്ഞങ്ങാട്: പിലിക്കോട്ടെ 65കാരനായ മടിവയലിയ പത്താനത്ത് കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായത് നാട്ടുകാരുടെയും പൊലീസിന്റെയും സന്ദര്‍ഭോചിതമായ ഇടപെടലില്‍. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ജാനകി (50), ജാനകിയുടെ സഹോദരിയുടെ മകനും അന്നൂര്‍ പടിഞ്ഞാറേക്കരയില്‍ താമസിക്കാരനുമായ വി. രാജേഷ് (34) കണ്ടന്‍കാളിയിലെ മറ്റൊരു ബന്ധു അനില്‍ (39) എന്നിവരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാണ്ട് ചെയ്തു. കഴിഞ്ഞദിവസം രാത്രി മദ്യപിച്ചെത്തിയ അനിലും രാജേഷും […]

കാഞ്ഞങ്ങാട്: പിലിക്കോട്ടെ 65കാരനായ മടിവയലിയ പത്താനത്ത് കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായത് നാട്ടുകാരുടെയും പൊലീസിന്റെയും സന്ദര്‍ഭോചിതമായ ഇടപെടലില്‍. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ജാനകി (50), ജാനകിയുടെ സഹോദരിയുടെ മകനും അന്നൂര്‍ പടിഞ്ഞാറേക്കരയില്‍ താമസിക്കാരനുമായ വി. രാജേഷ് (34) കണ്ടന്‍കാളിയിലെ മറ്റൊരു ബന്ധു അനില്‍ (39) എന്നിവരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാണ്ട് ചെയ്തു.
കഴിഞ്ഞദിവസം രാത്രി മദ്യപിച്ചെത്തിയ അനിലും രാജേഷും കുഞ്ഞമ്പുവിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസുഖബാധിതനായ കുഞ്ഞമ്പു ഭാര്യയെ നിരന്തരം തെറി വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് പ്രതികള്‍ പറഞ്ഞത്. ജാനകിയുടെ പ്രേരണ മൂലമാണ് ഇവര്‍ കടുംകൈ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങിയതോടെ രാജേഷും അനിലും സ്ഥലം വിടുകയായിരുന്നു. ജാനകിയാണെങ്കില്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. അതിനിടെ കുഞ്ഞമ്പുവിന്റെ താടി ഭാഗത്തും മുഖത്തും ചോരപ്പാടുകള്‍ കണ്ടത് സംശയം ബലപ്പെട്ടു. ഇതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിലാണ് കൊലപാതകം സംബന്ധിച്ച വിവരം പ്രതികള്‍ സമ്മതിച്ചത്. മദ്യലഹരിയില്‍ കുഞ്ഞമ്പു സ്ഥിരമായി ജാനകിയെ ശല്യം ചെയ്തു വരികയായിരുന്നുവെന്നും ഇതിലുള്ള ദേഷ്യത്തിലാണ് കൊലപാതകമെന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it