കൈകളും കാലുകളും ചങ്ങലയില്‍ ബന്ധിച്ച് അറുപത്തഞ്ചുകാരന്‍ കടലില്‍ നീന്തിയത് അഞ്ചുമണിക്കൂര്‍
ഉഡുപ്പി: കൈകളും കാലുകളും ചങ്ങലയില്‍ ബന്ധിച്ച് അറുപത്തഞ്ചുകാരന്‍ കടലില്‍ നീന്തിയത് കടലില്‍ അഞ്ച് മണിക്കൂര്‍ നേരം. അന്താരാഷ്ട്ര നീന്തല്‍ താരം ഗംഗാധറാണ് കൈകാലുകള്‍ ബന്ധിച്ച് 3550 മീറ്റര്‍ കടലില്‍ നീന്തിയത്. ഇടവേളയില്ലാതെയാണ് ഗംഗാധരന്‍ അഞ്ചര മണിക്കൂര്‍ നീന്തിയത്. ഉഡുപ്പിയിലെ പടുകെരെ ബീച്ച് തീരത്ത് നിന്ന് ഇന്നലെ രാവിലെ 7.50 ന് കടലില്‍ നീന്താനാരംഭിച്ച ഗംഗാധര്‍ ഉച്ചയ്ക്ക് 1.20 ന് ലക്ഷ്യസ്ഥാനത്തെത്തി. ഇത് വീക്ഷിച്ച ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ പ്രതിനിധി ഗംഗാധരന്‍ കരയിലെത്തിയ ഉടന്‍ തന്നെ […]

ഉഡുപ്പി: കൈകളും കാലുകളും ചങ്ങലയില്‍ ബന്ധിച്ച് അറുപത്തഞ്ചുകാരന്‍ കടലില്‍ നീന്തിയത് കടലില്‍ അഞ്ച് മണിക്കൂര്‍ നേരം. അന്താരാഷ്ട്ര നീന്തല്‍ താരം ഗംഗാധറാണ് കൈകാലുകള്‍ ബന്ധിച്ച് 3550 മീറ്റര്‍ കടലില്‍ നീന്തിയത്. ഇടവേളയില്ലാതെയാണ് ഗംഗാധരന്‍ അഞ്ചര മണിക്കൂര്‍ നീന്തിയത്. ഉഡുപ്പിയിലെ പടുകെരെ ബീച്ച് തീരത്ത് നിന്ന് ഇന്നലെ രാവിലെ 7.50 ന് കടലില്‍ നീന്താനാരംഭിച്ച ഗംഗാധര്‍ ഉച്ചയ്ക്ക് 1.20 ന് ലക്ഷ്യസ്ഥാനത്തെത്തി. ഇത് വീക്ഷിച്ച ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ പ്രതിനിധി ഗംഗാധരന്‍ കരയിലെത്തിയ ഉടന്‍ തന്നെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
ഇപ്പോള്‍ 65 വയസ്സുള്ള ഗംഗാധര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദേശീയ-അന്തര്‍ദേശീയ റെക്കോര്‍ഡുകള്‍ ഭേദിച്ചു. ആയിരത്തിലധികം പേര്‍ക്ക് നീന്തലില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. നേട്ടങ്ങള്‍ക്ക് പ്രായമില്ലെന്നതിന് ഉദാഹരണമാണ് ഗംഗാധരന്‍. ഞാന്‍ സന്തോഷവാനാണ്. ഈ പ്രായത്തില്‍ നേട്ടങ്ങള്‍ സാധ്യമാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു, പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം പദ്മാസനത്തില്‍ നീന്തി ഞാന്‍ റെക്കോര്‍ഡ് നേടിയിരുന്നു. തുടര്‍ച്ചയായ പരിശീലനമാണ് ചങ്ങലയില്‍ ബന്ധിച്ചുള്ള നേട്ടം സാധ്യമാക്കിയത്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. കടല്‍ പ്രക്ഷുബ്ധമായിരുന്നു. എന്നാല്‍ വെല്ലുവിളികള്‍ക്കിടയിലും ഞാന്‍ തളര്‍ന്നില്ല-ഗംഗാധര്‍ പറഞ്ഞു.
'ഗംഗാധര്‍ ഇന്ന് വളരെ വിലപ്പെട്ട ഒരു റെക്കോര്‍ഡ് നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ പേര് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ചിരപുരാതനമായി രേഖപ്പെടുത്തപ്പെടും. കൈയും കാലും ചങ്ങലയിട്ട് നീന്തുന്നത് എളുപ്പമല്ല. വിരമിച്ച് വീട്ടിലിരിക്കുന്ന ഈ പ്രായത്തില്‍, 65-ാം വയസ്സില്‍ അദ്ദേഹം നേടിയ നേട്ടം ശരിക്കും വലുതാണ്. ഇതൊരു നാഴികക്കല്ലായ നേട്ടവും എല്ലാവര്‍ക്കും മാതൃകയുമാണ്. ഇത് എനിക്ക് മറക്കാനാകാത്ത ഓര്‍മ്മയായിരിക്കും,' ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധി മനീഷ് വിഷ്‌ണോയ് പറഞ്ഞു.