കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ 64-ാം സംസ്ഥാന സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: 'ബഹുസ്വരത രാഷ്ട്ര നന്മക്ക്' എന്ന പ്രമേയത്തില്‍ 2022 ഫെബ്രുവരി 11, 12 തീയതികളില്‍ കാസര്‍കോട് നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) 64-ാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.പി നസീമ ടീച്ചര്‍ സ്വാഗതം പറഞ്ഞു. […]

കാസര്‍കോട്: 'ബഹുസ്വരത രാഷ്ട്ര നന്മക്ക്' എന്ന പ്രമേയത്തില്‍ 2022 ഫെബ്രുവരി 11, 12 തീയതികളില്‍ കാസര്‍കോട് നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) 64-ാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.പി നസീമ ടീച്ചര്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രഷറര്‍ കെ.എ മാഹിന്‍ ബാഖവി സമ്മേളന രേഖ അവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി എ. അബ്ദുറഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വിപി അബ്ദുല്‍ ഖാദര്‍, മുസ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, താഹ തങ്ങള്‍, എ അഹമ്മദ് ഹാജി, ശരീഫ് കൊടവഞ്ചി, എ പി ഉമ്മര്‍, മുത്തലിബ് പാറക്കെട്ട്, ബീഫാത്തിമ ഇബ്രാഹിം, അഷ്‌റഫ് കര്‍ള, സി.എ അബ്ദുല്ല കുഞ്ഞി, എ.കെ ആരിഫ്, സിയാന ഹനീഫ്, ഷക്കീല മജീദ്, എം നൈമുന്നിസ, മാഹിന്‍ മുണ്ടക്കൈ, സിദ്ദീഖ് സന്തോഷ് നഗര്‍, കെ ഖാലിദ്, കെ.എ.ടി.എഫ് സംസ്ഥാന നേതാക്കളായ നൂറുല്‍ അമീന്‍, എ.പി ബഷീര്‍, അയ്യൂബ് കണ്ണൂര്‍, വി.പി താജുദ്ദീന്‍, പി മൂസക്കുട്ടി, എം.കെ അലി, കെ.വി റംല, കെ.കെ റംലത്ത്, യൂസുഫ് ആമത്തല, യഹ്യാഖാന്‍, സമീര്‍തെക്കില്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (ചെയര്‍മാന്‍), ടി.പി അബ്ദുല്‍ ഹഖ് (ജനറല്‍കണ്‍വീനര്‍), മാഹിന്‍ ബാഖവി (ട്രഷറര്‍), എം.പി അബ്ദുല്‍ ഖാദര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), വി.പി താജുദ്ദീന്‍ (കണ്‍വീനര്‍).

Related Articles
Next Story
Share it