കാസര്‍കോട് ജില്ലയില്‍ 644 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 17,466 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 644 പേര്‍ കൂടി ഞായറാഴ്ച കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 625 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12 ശതമാനമാണ്. നിലവില്‍ 6485 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 327 ആയി ഉയര്‍ന്നു. വീടുകളില്‍ 27873 പേരും സ്ഥാപനങ്ങളില്‍ 1315 പേരുമുള്‍പ്പെടെ ജില്ലയില്‍ 29188 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 1788 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 6339 സാമ്പിളുകള്‍ കൂടി […]

കാസര്‍കോട്: ജില്ലയില്‍ 644 പേര്‍ കൂടി ഞായറാഴ്ച കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 625 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12 ശതമാനമാണ്. നിലവില്‍ 6485 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 327 ആയി ഉയര്‍ന്നു. വീടുകളില്‍ 27873 പേരും സ്ഥാപനങ്ങളില്‍ 1315 പേരുമുള്‍പ്പെടെ ജില്ലയില്‍ 29188 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പുതിയതായി 1788 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 6339 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു
102559 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 95259 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
സംസ്ഥാനത്ത് ഞായറാഴ്ച 17,466 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് . മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ സംസ്ഥാനത്ത് ആകെ മരണം 16,035 ആയി.

Related Articles
Next Story
Share it