കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡില്‍ 64 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

ബദിയടുക്ക: കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡില്‍ ഒരേരീതിയില്‍ 64 ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലങ്ങളില്‍ റോഡ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ്. കമ്പനിയാണ് ഇവ നിര്‍മിക്കുന്നത്.സാധാരണമായി രാഷ്ട്രീയപാര്‍ട്ടികള്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവ ഇഷ്ടമുള്ള നിറത്തിലും വലുപ്പത്തിലും നിര്‍മിക്കുന്ന കാത്തിരിപ്പുകേന്ദ്രങ്ങള്‍ കണ്ടവര്‍ക്ക് ഇതൊരു കൗതുകക്കാഴ്ചയാണ്.28 കിലോമീറ്ററിനുള്ളില്‍ ഒരേ നിറത്തിലും വലുപ്പത്തിലും ഉള്ള 64 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. കോണ്‍ക്രീറ്റ് ചെയ്ത് കൊരുപ്പുകട്ട പാകിയ തറയും […]

ബദിയടുക്ക: കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡില്‍ ഒരേരീതിയില്‍ 64 ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലങ്ങളില്‍ റോഡ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ്. കമ്പനിയാണ് ഇവ നിര്‍മിക്കുന്നത്.
സാധാരണമായി രാഷ്ട്രീയപാര്‍ട്ടികള്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവ ഇഷ്ടമുള്ള നിറത്തിലും വലുപ്പത്തിലും നിര്‍മിക്കുന്ന കാത്തിരിപ്പുകേന്ദ്രങ്ങള്‍ കണ്ടവര്‍ക്ക് ഇതൊരു കൗതുകക്കാഴ്ചയാണ്.
28 കിലോമീറ്ററിനുള്ളില്‍ ഒരേ നിറത്തിലും വലുപ്പത്തിലും ഉള്ള 64 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. കോണ്‍ക്രീറ്റ് ചെയ്ത് കൊരുപ്പുകട്ട പാകിയ തറയും ഇരുമ്പുതൂണുകളും ആകര്‍ഷകമായ മേല്‍ക്കൂരയും കംപ്രസ്ഡ് സിമന്റ് പലകകള്‍ കൊണ്ടുള്ള ഇരിപ്പിടവും സ്ഥലനാമം രേഖപ്പെടുത്തിയ ബോര്‍ഡും ചേര്‍ന്നാണ് ഓരോന്നും സജ്ജീകരിച്ചത്.

Related Articles
Next Story
Share it