കാസര്‍കോട് ജില്ലയില്‍ 636 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 13,956 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 636 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 679 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 5865 പേരാണ് ചികിത്സയിലുള്ളത്.  ജില്ലയില്‍  കോവിഡ് ബാധിച്ച്മരിച്ചവരുടെ എണ്ണം 293 ആയി ഉയര്‍ന്നു. 97725 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 91034 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.4 ശതമാനമാണ്. സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, […]

കാസര്‍കോട്: ജില്ലയില്‍ 636 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 679 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 5865 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച്മരിച്ചവരുടെ എണ്ണം 293 ആയി ഉയര്‍ന്നു. 97725 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 91034 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.4 ശതമാനമാണ്.

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധസ്ഥിരീകരിച്ചത്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പത്തനംതിട്ട 5, കൊല്ലം, ആലപ്പുഴ, വയനാട് 4 വീതം, കോട്ടയം 3, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 2 വീതം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Related Articles
Next Story
Share it