ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ അറ്റാദായത്തില്‍ 61.7 ശതമാനം വര്‍ധനവ്

അബുദാബി: അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എ.ഡി.എക്‌സ്) ലിസ്റ്റ് ചെയ്ത മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ഒന്‍പത് മാസത്തെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു.ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള സാമ്പത്തിക ഫലങ്ങള്‍ പ്രകാരം ഗ്രൂപ്പിന്റെ ആകെ വരുമാനത്തില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്. 2.83 ബില്യണ്‍ ദിര്‍ഹമാണ് ഈ കാലയളവിലെ ആകെ വരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ധനവാണിത്. അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 61.7 ശതമാനം ഉയര്‍ന്ന് 205.1 മില്യണ്‍ ദിര്‍ഹമായിബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ […]

അബുദാബി: അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എ.ഡി.എക്‌സ്) ലിസ്റ്റ് ചെയ്ത മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ഒന്‍പത് മാസത്തെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള സാമ്പത്തിക ഫലങ്ങള്‍ പ്രകാരം ഗ്രൂപ്പിന്റെ ആകെ വരുമാനത്തില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്. 2.83 ബില്യണ്‍ ദിര്‍ഹമാണ് ഈ കാലയളവിലെ ആകെ വരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ധനവാണിത്. അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 61.7 ശതമാനം ഉയര്‍ന്ന് 205.1 മില്യണ്‍ ദിര്‍ഹമായി
ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ മുന്‍നിര സ്ഥാപനമായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി(ബി.എം.സി)യില്‍ നിന്നുള്ള വരുമാനത്തില്‍ 145.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
അര്‍ബുദ പരിചരണം, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരിചരണത്തിന്റെ ഭാഗമായാണ് ബി.എം.സിയുടെ വരുമാന വളര്‍ച്ച.
ലോകോത്തര ആരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായുള്ള ശ്രമങ്ങളുടെ ഫലമാണ് മികച്ച വളര്‍ച്ചയെന്നും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

Related Articles
Next Story
Share it