ബോളിവുഡ് താരം റണ്‍വീര്‍ സിംഗിനൊപ്പം ചുവടുവെച്ച് താരമായി കാസര്‍കോട് സ്വദേശിയായ 6 വയസുകാരന്‍

ദുബായ്: ബോളിവുഡ് താരവും ഡാന്‍സറുമായ റണ്‍വീര്‍ സിംഗിനെ തനിക്കൊപ്പം ചുവട് വെയ്പ്പിച്ച് താരമായി കാസര്‍കോട് സ്വദേശിയായ 6 വയസുകാരന്‍. ദുബായില്‍ ബിസിനസുകാരനായ ഹൈദര്‍ പള്ളിക്കാലിന്റെയും ഫസ്മിന ഹൈദറിന്റെയും മകന്‍ അമാന്‍ മുഹമ്മദാണ് ഈ മിടുക്കന്‍. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ വെച്ചാണ് ഇരുവരും ഒന്നിച്ച് ചുവട് വെച്ചത്. വാര്‍ഷികാവധിക്ക് കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് പോയതായിരുന്നു അമാന്‍. ഒരു ഷോപ്പിംഗ് കേന്ദ്രത്തിന് മുന്നില്‍ എന്‍ജോയ് എഞ്ചാമി ആല്‍ബത്തിലെ കുക്കു കുക്കു താ താ കല വെട്ടി.... എന്ന തമിഴ് പാട്ടിനൊപ്പം ചുവടുവെയ്ക്കുകയായിരുന്ന അമാനെ […]

ദുബായ്: ബോളിവുഡ് താരവും ഡാന്‍സറുമായ റണ്‍വീര്‍ സിംഗിനെ തനിക്കൊപ്പം ചുവട് വെയ്പ്പിച്ച് താരമായി കാസര്‍കോട് സ്വദേശിയായ 6 വയസുകാരന്‍. ദുബായില്‍ ബിസിനസുകാരനായ ഹൈദര്‍ പള്ളിക്കാലിന്റെയും ഫസ്മിന ഹൈദറിന്റെയും മകന്‍ അമാന്‍ മുഹമ്മദാണ് ഈ മിടുക്കന്‍. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ വെച്ചാണ് ഇരുവരും ഒന്നിച്ച് ചുവട് വെച്ചത്. വാര്‍ഷികാവധിക്ക് കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് പോയതായിരുന്നു അമാന്‍.
ഒരു ഷോപ്പിംഗ് കേന്ദ്രത്തിന് മുന്നില്‍ എന്‍ജോയ് എഞ്ചാമി ആല്‍ബത്തിലെ കുക്കു കുക്കു താ താ കല വെട്ടി.... എന്ന തമിഴ് പാട്ടിനൊപ്പം ചുവടുവെയ്ക്കുകയായിരുന്ന അമാനെ തൊട്ട് പിറകില്‍ നിന്ന് റണ്‍വീര്‍ സിംഗ് വീക്ഷിക്കുകയും ഹരം കേറി ചുവടുവെക്കുകയുമായിരുന്നു. അമാന്റെ ചുവടുകള്‍ അനുകരിച്ച് നൃത്തം ചെയ്യുന്ന റണ്‍വീര്‍ സിംഗിന്റെ വീഡിയോ കൗതുകമുണര്‍ത്തി.
സാഹസിക അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പം നെറ്റ് ഫ്‌ളിക്‌സിന് വേണ്ടി ചെയ്യുന്ന പുതിയ ഷോയുടെ ചിത്രീകരണത്തിനാണ് റണ്‍വീര്‍ സിംഗ് യൂറോപ്പിലുള്ളത്. മാന്‍ വേഴ്‌സസ് വൈല്‍ഡ് അടക്കമുള്ള സാഹസിക ഷോകളിലൂടെ ശ്രദ്ധേയനാണ് ബിയര്‍ ഗ്രില്‍സ്. ബോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ റണ്‍വീര്‍ സിംഗ് പ്രമുഖ നടി ദീപിക പദുക്കോണിന്റെ ഭര്‍ത്താവ് കൂടിയാണ്.
ദുബായ് ജെംസ് ലെഗസി സ്‌കൂള്‍ ഒന്നാം തരം വിദ്യാര്‍ത്ഥിയാണ് അമാന്‍ മുഹമ്മദ്. പിതാവ് ഹൈദര്‍ പള്ളിക്കാല്‍ ഗ്ലോബല്‍ പേജിയന്റ് ഇന്‍സ്‌പെക്ഷന്‍ ആന്റ് ഓഡിറ്റ് സര്‍വീസസ് സ്ഥാപകനും സി.ഇ.ഒയുമാണ് മാതാവ് ഫസ്മിന ഹൈദര്‍ കമ്പനിയുടെ ഓപ്പറേഷന്‍സ് ഡയറക്ടറുമാണ്. വായ്‌സ് അസീസ്, ഇവ സൈനബ സഹോദരങ്ങളാണ്.

വീഡിയോ കാണാം

Related Articles
Next Story
Share it