12ാം ദിനവും പെഗാസസില്‍ പ്രക്ഷുബ്ധമായി ഇരുസഭകള്‍; ആറ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡെല്‍ഹി: 12ാം ദിനവും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രക്ഷുബ്ധമായി ഇരുസഭകളും. സഭയില്‍ പരസ്യമായി പ്രതിഷേധിച്ച ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച ഡോള സെന്‍, നദീമുല്‍ ഹഖ്, അബീര്‍ രഞ്ജന്‍ ബിശ്വാസ്, ശാന്ത ഛേത്രി, അര്‍പിത ഘോഷ്, മൗസം നൂര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെഗാസസ് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ […]

ന്യൂഡെല്‍ഹി: 12ാം ദിനവും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രക്ഷുബ്ധമായി ഇരുസഭകളും. സഭയില്‍ പരസ്യമായി പ്രതിഷേധിച്ച ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച ഡോള സെന്‍, നദീമുല്‍ ഹഖ്, അബീര്‍ രഞ്ജന്‍ ബിശ്വാസ്, ശാന്ത ഛേത്രി, അര്‍പിത ഘോഷ്, മൗസം നൂര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

പെഗാസസ് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ റൂള്‍ 255 പ്രകാരം നടപടി എടുക്കുമെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Related Articles
Next Story
Share it