'അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്' മികച്ച ഷോര്‍ട്ട് മൂവി: അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് സമാപിച്ചു

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിച്ച അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് സമാപിച്ചു. 'അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്' മികച്ച ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുത്തു. 'ആന്തം ഫോര്‍ കശ്മീര്‍' രണ്ടാമത്തെ ചിത്രമായും 'വ്യാധി' മൂന്നാമത്തെ ചിത്രവുമായി. സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സംവിധായകര്‍ ജിയോ ബേബി, ശരീഫ് ഈസ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. രണ്ടാമത്തെ ദിവസമായ ഞായറാഴ്ച എവരിതിങ് സിനിമ, ടോറി ആന്‍ഡ് ലോകിത എന്നീ സിനിമകളും ഷോര്‍ട്ട് മൂവി വിഭാഗത്തില്‍ തിരഞ്ഞെടുത്ത 10 ചിത്രങ്ങളും […]

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിച്ച അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് സമാപിച്ചു. 'അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്' മികച്ച ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുത്തു. 'ആന്തം ഫോര്‍ കശ്മീര്‍' രണ്ടാമത്തെ ചിത്രമായും 'വ്യാധി' മൂന്നാമത്തെ ചിത്രവുമായി. സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സംവിധായകര്‍ ജിയോ ബേബി, ശരീഫ് ഈസ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. രണ്ടാമത്തെ ദിവസമായ ഞായറാഴ്ച എവരിതിങ് സിനിമ, ടോറി ആന്‍ഡ് ലോകിത എന്നീ സിനിമകളും ഷോര്‍ട്ട് മൂവി വിഭാഗത്തില്‍ തിരഞ്ഞെടുത്ത 10 ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
സമാപന സെഷനില്‍ വിവിധ കാറ്റഗറികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച സംവിധായകന്‍ കിരണ്‍ ജോസി (അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്), മികച്ച സ്‌ക്രിപ്റ്റ് അഞ്ജിത വി.പി (വ്യാധി), മികച്ച സിനിമോട്ടഗ്രഫി ദ്രോണ ആന്റണി, സഞ്ജയ് രാജഗോപാല്‍ (അനന്തരം), മികച്ച നടന്‍ വിനീത് വാസുദേവ് (അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്), മികച്ച നടി അഖില ഭാര്‍ഗവന്‍ (അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്) എന്നിവര്‍ നേടി. ജിയോ ബേബി, ശരീഫ് ഈസ, വിമല്‍കുമാര്‍, അജ്മല്‍, വാസില്‍, സുബിന്‍, അഹ്‌റാസ് അബൂബക്കര്‍, ശ്രുതി പണ്ഡിറ്റ് സംസാരിച്ചു.

Related Articles
Next Story
Share it