കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 56 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വീടുകളില്‍ 3915 പേരും സ്ഥാപനങ്ങളില്‍ 623 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4538 പേരാണ്. പുതിയതായി 295 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 130 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 130766 ആയി. 68 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 436 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 143 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 39 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-5
ചെങ്കള-2
ദേലംപാടി-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-8
കാറഡുക്ക-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-1
കുംബഡാജെ-2
കുമ്പള-1
കുറ്റിക്കോല്‍-2
മധൂര്‍-2
മംഗല്പാടി-1
മഞ്ചേശ്വരം-12
നീലേശ്വരം-9
പടന്ന-1
തൃക്കരിപ്പൂര്‍-2
ഉദുമ-2