ജില്ലയില്‍ 5608 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല; എസ്.എസ്.എഫ് പ്രക്ഷോഭത്തില്‍

കാസര്‍കോട്: പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം എസ്. എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് ഉന്നത പഠനത്തിന് അര്‍ഹരായ 5,608 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സീറ്റുകളില്ല. ജില്ലയില്‍ 19,658 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പ്ലസ് സീറ്റുകള്‍ 14,050 മാത്രമാണ് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 3,888 സീറ്റുകള്‍ വേണ്ടിടത്ത് 1,550 സീറ്റുകളും കാസര്‍കോട് മണ്ഡലത്തില്‍ 4,017 സീറ്റുകള്‍ വേണ്ടിടത്ത് 2,650 സീറ്റുകളും ഉദുമ മണ്ഡലത്തില്‍ 4,467 സീറ്റുകള്‍ വേണ്ടിടത്ത് 3,450 സീറ്റുകളും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 4,064 സീറ്റുകള്‍ വേണ്ടിടത്ത് 3,650 […]

കാസര്‍കോട്: പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം എസ്. എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് ഉന്നത പഠനത്തിന് അര്‍ഹരായ 5,608 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സീറ്റുകളില്ല. ജില്ലയില്‍ 19,658 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പ്ലസ് സീറ്റുകള്‍ 14,050 മാത്രമാണ് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 3,888 സീറ്റുകള്‍ വേണ്ടിടത്ത് 1,550 സീറ്റുകളും കാസര്‍കോട് മണ്ഡലത്തില്‍ 4,017 സീറ്റുകള്‍ വേണ്ടിടത്ത് 2,650 സീറ്റുകളും ഉദുമ മണ്ഡലത്തില്‍ 4,467 സീറ്റുകള്‍ വേണ്ടിടത്ത് 3,450 സീറ്റുകളും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 4,064 സീറ്റുകള്‍ വേണ്ടിടത്ത് 3,650 സീറ്റുകളും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 3,153 സീറ്റുകള്‍ വേണ്ടിടത്ത് 2,341 സീറ്റുകളുമാണ് നിലവിലുള്ളത്. ഈ സീറ്റുകളുടെ കുറവ് നികത്തണമെങ്കില്‍ പുതുതായി 112 ബാച്ചുകള്‍ അനുവദിക്കണം. യോഗ്യതയുണ്ടായിട്ടും വിദ്യാര്‍ത്ഥികളുടെ പഠനാവസരം നിഷേധിക്കുന്നത് കണ്ട് നില്‍ക്കാന്‍ കഴിയില്ലെന്നും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് ശാശ്വത പരിഹാരം കാണണമെന്നും എസ്.എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരോ അധ്യയന വര്‍ഷവും ജില്ലയിലെ സീറ്റ് ക്ഷാമം ചര്‍ച്ചയാകുന്നതിനപ്പുറം കാര്യമായ നടപടിയുണ്ടാകാറില്ല. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ജില്ലയിലെ എം.എല്‍.എമാരായ എ.കെ.എം അഷറഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

Related Articles
Next Story
Share it