തലപ്പാടി ടോള്‍ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

തലപ്പാടി: തലപ്പാടി ടോള്‍ ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. തലപ്പാടി നാര്‍ലപ്പാടിലെ രാജേഷ് ഷെട്ടി(55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുളത്തില്‍ മുങ്ങിത്താണ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാര്‍ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. രാജേഷ് മുമ്പ് ഒരു സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്തിരുന്നു. കോവിഡ് വ്യാപകമായതോടെ സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിയതിനാല്‍ ജോലി നഷ്ടപ്പെട്ട രാജേഷിന് പിന്നീട് തലപ്പാടി ടോള്‍ ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കുകയായിരുന്നു. രാജേഷിന് ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. […]

തലപ്പാടി: തലപ്പാടി ടോള്‍ ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. തലപ്പാടി നാര്‍ലപ്പാടിലെ രാജേഷ് ഷെട്ടി(55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുളത്തില്‍ മുങ്ങിത്താണ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാര്‍ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. രാജേഷ് മുമ്പ് ഒരു സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്തിരുന്നു. കോവിഡ് വ്യാപകമായതോടെ സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിയതിനാല്‍ ജോലി നഷ്ടപ്പെട്ട രാജേഷിന് പിന്നീട് തലപ്പാടി ടോള്‍ ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കുകയായിരുന്നു. രാജേഷിന് ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. ഉള്ളാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it