തൃക്കരിപ്പൂരില്‍ 54കാരന്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
കാഞ്ഞങ്ങാട്: തൃക്കരിപ്പൂരില്‍ തനിച്ച് താമസിക്കുന്ന മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു. ഉദിനൂര്‍ പരുത്തിച്ചാലിലെ കൊല്ലപ്പണിക്കാരന്‍ എന്‍.വി ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. അടുത്ത ബന്ധുവാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ സമീപത്ത് താമസിക്കുന്ന സഹോദരന്‍ ബാലകൃഷ്ണനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു വന്നപ്പോഴാണ് വീടിന് പുറത്ത് രക്തം തളം കെട്ടിനില്‍ക്കുന്ന കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നു നോക്കുമ്പോഴാണ് ബാലകൃഷ്ണന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.തലയ്ക്കു പിറകിലെ മാരക […]

കാഞ്ഞങ്ങാട്: തൃക്കരിപ്പൂരില്‍ തനിച്ച് താമസിക്കുന്ന മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു. ഉദിനൂര്‍ പരുത്തിച്ചാലിലെ കൊല്ലപ്പണിക്കാരന്‍ എന്‍.വി ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. അടുത്ത ബന്ധുവാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ സമീപത്ത് താമസിക്കുന്ന സഹോദരന്‍ ബാലകൃഷ്ണനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു വന്നപ്പോഴാണ് വീടിന് പുറത്ത് രക്തം തളം കെട്ടിനില്‍ക്കുന്ന കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നു നോക്കുമ്പോഴാണ് ബാലകൃഷ്ണന്‍ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.
തലയ്ക്കു പിറകിലെ മാരക മുറിവാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രി ഇവിടെ നിന്ന് ബഹളം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ബന്ധുക്കളുമായി സ്വത്ത് സംബന്ധമായ കാര്യത്തില്‍ തര്‍ക്കത്തില്‍ കഴിയുകയിരുന്നു. രാത്രി ബാലകൃഷ്ണന്‍ ഒരാളെ വിളിച്ച് തന്നെ മര്‍ദ്ദിച്ചതായി പറഞ്ഞിരുന്നു. പതിവ് സംഭവമായതിനാല്‍ ഗൗരവമായി എടുത്തിരുന്നില്ല. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ:വസന്ത. മക്കള്‍: അശ്വതി, അമൃത.