ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത്: 2 പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയ കേസില്‍ രണ്ട് പേരെ മംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക് (22), മുനീര്‍ അഹമ്മദ് (21) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ ഷാരിക്കിന്റെ അമ്മാവനാണ് ഇനി പിടിയിലാകാനുള്ളതെന്നാണ് സൂചന. അമ്മാവനാണ് ചുവരെഴുത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. തീര്‍ത്ഥഹള്ളിയില്‍ തുണിക്കട നടത്തുന്ന ഇയാള്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ വീടുകള്‍തോറും സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടെന്നും കണ്ടെത്തി. അറസ്റ്റിലായ ഇരുവരെയും കോടതി ഉത്തരവ് പ്രകാരം കൊറോണ പരിശോധനയ്ക്ക് വിധേയമാക്കി. […]

മംഗളൂരു: ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയ കേസില്‍ രണ്ട് പേരെ മംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക് (22), മുനീര്‍ അഹമ്മദ് (21) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ ഷാരിക്കിന്റെ അമ്മാവനാണ് ഇനി പിടിയിലാകാനുള്ളതെന്നാണ് സൂചന.

അമ്മാവനാണ് ചുവരെഴുത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. തീര്‍ത്ഥഹള്ളിയില്‍ തുണിക്കട നടത്തുന്ന ഇയാള്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ വീടുകള്‍തോറും സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടെന്നും കണ്ടെത്തി.

അറസ്റ്റിലായ ഇരുവരെയും കോടതി ഉത്തരവ് പ്രകാരം കൊറോണ പരിശോധനയ്ക്ക് വിധേയമാക്കി. ഇരുവരും നെഗറ്റീവ് ആണ്. തുടര്‍ന്ന് ഇവരെ ചൊവ്വാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുകയും കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

Mangaluru: Anti-national writing defacing walls - Third accused remains elusive

Related Articles
Next Story
Share it