കരാറുകാരന്റെ വീട്ടില്‍ നിന്ന് 5,33,000 രൂപ കവര്‍ന്നതായി പരാതി
വിദ്യാനഗര്‍: കരാറുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ച 5,33,000 രൂപ കവര്‍ന്നതായി പരാകി. മധൂര്‍ എസ്പി നഗര്‍ ധന്വന്തരി റോഡിലെ സി കെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് മുഹമ്മദ് കുഞ്ഞിയും കുടുംബവും ചേരൂറിലെ തറവാട്ട് വീട്ടിലുണ്ടായിരുന്ന ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ പോയിരുന്നു. രാത്രി 10.30ഓടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാര തുറന്ന നിലയില്‍ കണ്ടത്. ഇതിനകത്ത് സൂക്ഷിച്ച പണമാണ് […]

വിദ്യാനഗര്‍: കരാറുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ച 5,33,000 രൂപ കവര്‍ന്നതായി പരാകി. മധൂര്‍ എസ്പി നഗര്‍ ധന്വന്തരി റോഡിലെ സി കെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് മുഹമ്മദ് കുഞ്ഞിയും കുടുംബവും ചേരൂറിലെ തറവാട്ട് വീട്ടിലുണ്ടായിരുന്ന ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ പോയിരുന്നു. രാത്രി 10.30ഓടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാര തുറന്ന നിലയില്‍ കണ്ടത്. ഇതിനകത്ത് സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.