മക്ക കെഎംസിസി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം അന്തരിച്ചു

മക്ക: മക്ക കെഎംസിസി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം അന്തരിച്ചു. 50 വയസായിരുന്നു. മക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു ഹംസ സലാം. മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ്. ഭാര്യ: സീനത്ത്, മക്കള്‍: സദിദ സബീഹ, സഹബിന്‍. മക്കയില്‍ പരിശുദ്ധ ഹറമിനടുത്തുള്ള ലോഡ്ജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് എട്ടാം തിയ്യതി നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം. മൂന്ന് പതിറ്റാണ്ട് കാലം മക്കയിലെ സാമൂഹിക മേഖലകളില്‍ […]

മക്ക: മക്ക കെഎംസിസി സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം അന്തരിച്ചു. 50 വയസായിരുന്നു. മക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു ഹംസ സലാം. മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ്. ഭാര്യ: സീനത്ത്, മക്കള്‍: സദിദ സബീഹ, സഹബിന്‍.

മക്കയില്‍ പരിശുദ്ധ ഹറമിനടുത്തുള്ള ലോഡ്ജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് എട്ടാം തിയ്യതി നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം. മൂന്ന് പതിറ്റാണ്ട് കാലം മക്കയിലെ സാമൂഹിക മേഖലകളില്‍ സജീവമായിരുന്നു ഹംസ സലാം. ഹജ്ജ് സേവന രംഗത്തും മക്ക കെഎംസിസിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് ഹറമില്‍ മയ്യത്ത് നമസ്‌കരിച്ച് ഇന്ന് ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കുമെന്ന് മക്ക കെഎംസിസി നേതാക്കള്‍ അറിയിച്ചു.

Mecca KMCC Secretary Hamza Salam passed away

Related Articles
Next Story
Share it