ടൗട്ടെ ചുഴലിക്കാറ്റ്: മുംബൈ തീരത്ത് ഒഴുക്കില്‍പ്പെട്ട ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 22 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

മുംബൈ: രാജ്യത്ത് ആഞ്ഞുവീശിയ ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് ഒഴുക്കില്‍പ്പെട്ട ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 22 പേര്‍ മരിച്ചതായി സ്ഥിരീകരണം. പി 305 ബാര്‍ജില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. 65 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് നാവികസേന അറിയിച്ചു. ദുഷ്‌കമരായ കാലാവസ്ഥയെ അതിജീവിച്ച് നടത്തിയ തെരച്ചിലില്‍ ഈ ബാര്‍ജിലുണ്ടായിരുന്ന 186 പേരെ രക്ഷപ്പെടുത്തിയെന്നും നാവികസേന അറിയിച്ചു. ടഗ്ബോട്ടായ വാരപ്രദയിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ച 22 പേരുടെയും മൃതദേഹങ്ങള്‍ മുംബൈ തീരത്ത് എത്തിച്ചു. യുദ്ധക്കപ്പലായ ഐ.എന്‍.എസ് കൊച്ചിയിലാണ് മൃതദേഹങ്ങല്‍ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനം […]

മുംബൈ: രാജ്യത്ത് ആഞ്ഞുവീശിയ ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് ഒഴുക്കില്‍പ്പെട്ട ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 22 പേര്‍ മരിച്ചതായി സ്ഥിരീകരണം. പി 305 ബാര്‍ജില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. 65 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് നാവികസേന അറിയിച്ചു. ദുഷ്‌കമരായ കാലാവസ്ഥയെ അതിജീവിച്ച് നടത്തിയ തെരച്ചിലില്‍ ഈ ബാര്‍ജിലുണ്ടായിരുന്ന 186 പേരെ രക്ഷപ്പെടുത്തിയെന്നും നാവികസേന അറിയിച്ചു.

ടഗ്ബോട്ടായ വാരപ്രദയിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ച 22 പേരുടെയും മൃതദേഹങ്ങള്‍ മുംബൈ തീരത്ത് എത്തിച്ചു. യുദ്ധക്കപ്പലായ ഐ.എന്‍.എസ് കൊച്ചിയിലാണ് മൃതദേഹങ്ങല്‍ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മറ്റുള്ളവരെയും തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും നേവി അറിയിച്ചു.

നാവികസേനയുടെ ടഗ്ഗുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് കൊല്‍ക്കത്ത, ഐ.എന്‍.എസ് കൊച്ചി എന്നിവയാണ് തിരച്ചില്‍ നടത്തുന്നത്. ഒഴുക്കില്‍പ്പെട്ട ജി.എ.എല്‍ കണ്‍സ്ട്രക്ഷന്‍ ബാര്‍ജിലുണ്ടായിരുന്ന 137 പേരേയും എസ്.എസ് 3 ബാര്‍ജിലുണ്ടായിരുന്ന 101 പേരേയും രക്ഷപ്പെടുത്തി.

ടൗട്ടെ ചുഴലിക്കാറ്റ് തീരം തൊടുന്നതിന് തൊട്ടുമുമ്പാണ് അപകടം നടന്നത്. ഓഫ്ഷോര്‍ ട്രഞ്ചിംഗ് നത്തിക്കൊണ്ടിരുന്ന ബാര്‍ജുകളാണ് ശക്തമായ തിരമാലകളില്‍പ്പെട്ട് ഒഴുക്കില്‍പ്പെട്ടത്.

Related Articles
Next Story
Share it