യു.എ.ഇയുടെ 52-ാം ദേശീയദിനം: കെ.എം.സി.സി 1000 യൂണിറ്റ് രക്തം ദാനം ചെയ്യും

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റിന്റെ 52-ാം ദേശീയ ദിനത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരം യൂണിറ്റ് രക്തം ദാനം നല്‍കാന്‍ തീരുമാനിച്ചു. ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 3 മണി വരെ ദുബായ് ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ രക്തദാന ക്യാമ്പിന് തുടക്കം കുറിക്കും. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ചാണ് ക്യാമ്പ്.ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം […]

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റിന്റെ 52-ാം ദേശീയ ദിനത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരം യൂണിറ്റ് രക്തം ദാനം നല്‍കാന്‍ തീരുമാനിച്ചു. ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 3 മണി വരെ ദുബായ് ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ രക്തദാന ക്യാമ്പിന് തുടക്കം കുറിക്കും. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ചാണ് ക്യാമ്പ്.
ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു.
ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ സൂപ്പര്‍വൈസര്‍ അന്‍വര്‍ വയനാട് രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസെടുത്തു.
കൈന്‍ഡ്‌നെസ് ടീം പ്രതിനിധി സിയാബ് തെരുവത്ത്, ജില്ലാ ഭാരവാഹികളായ ഹനീഫ് ടി.ആര്‍, അഫ്‌സല്‍ മെട്ടമ്മല്‍, റഷീദ് ഹാജി കല്ലിങ്ങല്‍, റാഫി പള്ളിപ്പുറം, സലിം ചേരങ്കൈ, ഹസൈനാര്‍ ബീജന്തടുക്ക, കെ.പി അബ്ബാസ് കളനാട്, ഫൈസല്‍ മൊഹ്‌സിന്‍ തളങ്കര, അഷ്റഫ് പാവൂര്‍ സംബന്ധിച്ചു.
സെക്രട്ടറി സലാം തട്ടാഞ്ചേരി നന്ദി പറഞ്ഞു.
ബ്ലഡ് ഡൊണേഷന്‍ കോര്‍ഡിനേറ്റര്‍മാരായി ഹസൈനാര്‍ ബീജന്തടുക്ക (തൃക്കരിപ്പൂര്‍), സലിം ചേരങ്കൈ (കാഞ്ഞങ്ങാട്), സലാം തട്ടാഞ്ചേരി (ഉദുമ), റാഫി പള്ളിപ്പുറം (കാസര്‍കോട്), റഷീദ് ഹാജി കല്ലിങ്ങല്‍ (മഞ്ചേശ്വരം) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it