ശനിയാഴ്ച ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്; 18 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23857 ആയി. നിലവില്‍ 893 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 18 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 4281 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4651 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 217 സാമ്പിളുകള്‍ […]

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23857 ആയി. നിലവില്‍ 893 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 18 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 4281 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4651 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 217 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 102 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 538 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 56 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-1
ബദിയഡുക്ക-1
ബളാല്‍-2
ചെമ്മനാട്-1
ചെങ്കള-1
ദേലംപാടി-2
എന്‍മകജെ-1
കള്ളാര്‍-2
കാഞ്ഞങ്ങട്-6
കാസര്‍കോട്-1
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-3
മടിക്കൈ-1
മംഗല്‍പാടി-5
മീഞ്ച-1
മുളിയാര്‍-1
നീലേശ്വരം-3
പള്ളിക്കര-5
പനത്തടി-1
പിലിക്കോട്-1
പുല്ലൂര്‍പെരിയ-4
തൃക്കരിപ്പൂര്‍-3
ഉദുമ-3

ഇതര ജില്ല

കൊല്ലം-1

ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ബദിയഡുക്ക-1
ചെങ്കള-2
ചെറുവത്തൂര്‍-1
എരമം കുട്ടൂര്‍-1
കിനാനൂര്‍ കരിന്തളം-1
മടിക്കൈ-1
മുളിയാര്‍-1
നീലേശ്വരം-1
പടന്ന-1
പിലിക്കോട്-3
ഉദുമ-2
വലിയപറമ്പ-1

ഇതര ജില്ലക്കാര്‍
നന്മേനി-1
പൂതാടി-1

Related Articles
Next Story
Share it