50ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; കനി കുസൃതി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

തിരുവനന്തപുരം: 50ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കനി കുസൃതി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തലസ്ഥാന നഗരിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ കെ ബാലന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 53 അവാര്‍ഡുകളാണ് നല്‍കിയത്. ഒപ്പം ജെ സി ഡാനിയേല്‍ പുരസ്‌കാരവും വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു പുരസ്‌കാര വിതരണ ചടങ്ങ് […]

തിരുവനന്തപുരം: 50ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കനി കുസൃതി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തലസ്ഥാന നഗരിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ കെ ബാലന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 53 അവാര്‍ഡുകളാണ് നല്‍കിയത്. ഒപ്പം ജെ സി ഡാനിയേല്‍ പുരസ്‌കാരവും വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്.

മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനുവേണ്ടി കുമ്പളങ്ങി നൈറ്റ്‌സ് സിനിമയുടെ സംവിധായകന്‍ മധു സി നാരായണന്‍ ഏറ്റുവാങ്ങി. സ്വഭാവ നടിക്കുള്ള പുരസ്‌കാരം സ്വാസികയും മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച ചിത്രം (നാലു ലക്ഷം രൂപ), മികച്ച രണ്ടാമത്തെ ചിത്രം (മൂന്ന് ലക്ഷം), മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം (രണ്ടു ലക്ഷം), മികച്ച കുട്ടികളുടെ ചിത്രം (നാലു ലക്ഷം), വ്യക്തിഗത ഇനങ്ങളില്‍ മികച്ച സംവിധാനം (രണ്ടു ലക്ഷം), മികച്ച നടന്‍ (ഒരു ലക്ഷം), മികച്ച നടി (ഒരു ലക്ഷം), മികച്ച സ്വഭാവ നടന്‍ (അന്‍പതിനായിരം), മികച്ച സ്വഭാവ നടി (അന്‍പതിനായിരം), മികച്ച ബാലതാരം (അന്‍പതിനായിരം) എന്നിങ്ങനെയാണ് ക്യാഷ് പ്രൈസുകള്‍.

മികച്ച ഛായാഗ്രഹണം, തിരക്കഥ, കഥ, എഡിറ്റിങ്, കലാ സംവിധാനം, സിങ്ക് സൗണ്ട്, ശബ്ദ മിശ്രണം, ശബ്ദ ഡിസൈന്‍, പ്രോസസിങ് ലാബ്/കളറിസ്റ്റ്, മേക്-അപ്പ്, വസ്ത്രാലങ്കാരം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നൃത്തസംവിധാനം, നവാഗത സംവിധാനം, മികച്ച ഗാനരചന, സംഗീതസംവിധാനം (ഗാനം), പശ്ചാത്തലസംഗീതം, പിന്നണി ഗായകന്‍, പിന്നണി ഗായിക എന്നിവയ്്ക്കും 50,000 രൂപയാണ് പ്രൈസ് മണി.

Related Articles
Next Story
Share it