ടി. ഉബൈദിന്റെ 50-ാം വിയോഗ വാര്‍ഷികത്തില്‍ ഇശല്‍ വിരുന്നുകൊണ്ട് ആദരം

കാസര്‍കോട്: കവി ടി. ഉബൈദിന്റെ 50-ാം വിയോഗ വാര്‍ഷികത്തില്‍ കവിക്ക് തേനിശലുകള്‍കൊണ്ട് ആദരം അര്‍പ്പിച്ച് ടി. ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രം. ഇന്നലെ രാത്രി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ അരങ്ങേറിയ ഇശല്‍ നിലാവ് ഗാനമേള ഉബൈദിന്റെ പാട്ടുകളുടെ തേന്‍തുള്ളികള്‍ ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് വര്‍ഷിക്കുന്നതായി. ഉബൈദിന്റെ 50-ാം വിയോഗ വാര്‍ഷികത്തിന്റെ ഭാഗമായി ഉബൈദ് പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളോടനുബന്ധിച്ചാണ് ഇശല്‍ നിലാവ് അരങ്ങേറിയത്. ഉബൈദ് മാഷിന്റെ 'ജയിച്ചിടുന്നിതു മാമകജനനി…', 'പള്ളിക്ക് […]

കാസര്‍കോട്: കവി ടി. ഉബൈദിന്റെ 50-ാം വിയോഗ വാര്‍ഷികത്തില്‍ കവിക്ക് തേനിശലുകള്‍കൊണ്ട് ആദരം അര്‍പ്പിച്ച് ടി. ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രം. ഇന്നലെ രാത്രി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ അരങ്ങേറിയ ഇശല്‍ നിലാവ് ഗാനമേള ഉബൈദിന്റെ പാട്ടുകളുടെ തേന്‍തുള്ളികള്‍ ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് വര്‍ഷിക്കുന്നതായി. ഉബൈദിന്റെ 50-ാം വിയോഗ വാര്‍ഷികത്തിന്റെ ഭാഗമായി ഉബൈദ് പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളോടനുബന്ധിച്ചാണ് ഇശല്‍ നിലാവ് അരങ്ങേറിയത്. ഉബൈദ് മാഷിന്റെ 'ജയിച്ചിടുന്നിതു മാമകജനനി…', 'പള്ളിക്ക് തീപിടിച്ച'ല്‍ല്ലാ'യിച്ചെന്തീ…', 'ദുനിയാവിതെന്തു പുതുമപ്പറമ്പാണ്…', 'താലോലം എന്നോമല്‍പ്പൈതലുറങ്ങിക്കൊള്‍…', 'അതുലിത സൗഭാഗ്യത്തികവാന്‍നല്‍…', 'അഭിവാദ്യം അനര്‍ഘ സദ്ഗുണങ്ങള്‍ തന്‍ വിളഭുവേ…', 'മണത്ത് മാരന്‍…' തുടങ്ങിയ പത്തോളം ഗാനങ്ങളും തനിമയൊത്ത മറ്റു ചില പാട്ടുകളും ആലപിച്ചു. ഇസ്മയില്‍ തളങ്കര, ഗഫൂര്‍ എടവണ്ണ, മമ്മാലി, ഫാരിഷ ഹുസൈന്‍, ഷഹജ എന്നിവരാണ് ഇശല്‍ നിലവാലില്‍ അണിനിരന്നത്. ഖമറുദ്ദീന്‍ കീച്ചേരി ഓര്‍ക്കസ്ട്ര നയിച്ചു. സിറാജ് പരിപാടി നിയന്ത്രിച്ചു.
ടി. ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രം വൈസ് പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി ഇശല്‍ നിലാവ് ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍ വിപുലമാണെന്നും ഉബൈദിന്റെ പേരില്‍ ഒരു സാംസ്‌കാരിക മ്യൂസിയം തന്നെ കാസര്‍കോട് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ യഹ്യ തളങ്കര, ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഠന കേന്ദ്രം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സര്‍ക്കാറിന്റെയും നഗരസഭയുടേയും പൊതുസമൂഹത്തിന്റെയും സഹായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. കെ.എം അബ്ദുല്‍റഹ്‌മാന്‍ സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഹക്കീം കുന്നില്‍, പി.എസ് ഹമീദ്, മുജീബ് അഹ്‌മദ്, അഷ്റഫലി ചേരങ്കൈ, കരുണ്‍ താപ്പ, കെ.എം ഹനീഫ്, കെ.എം ബഷീര്‍, പി.ബി അഹമദ്, എന്‍.എ സുലൈമാന്‍, എ.എസ് മുഹമ്മദ് കുഞ്ഞി, അഷ്റഫ് നാല്‍ത്തടുക്ക, ഉസ്മാന്‍ കടവത്ത്, സ്‌കാനിയ ബെദിര, അമീര്‍ പള്ളിയാന്‍, ഷാഫി എ. നെല്ലിക്കുന്ന്, ഷാഫി തെരുവത്ത്, സുബൈര്‍ പള്ളിക്കാല്‍, സുബൈര്‍ പുലിക്കുന്ന്, കുഞ്ഞാമു, യൂസഫ് എരിയാല്‍, അന്‍വര്‍ മൊഗ്രാല്‍, മുഹമ്മദ് അബ്കോ തുടങ്ങിയവര്‍ സംബന്ധിച്ചു. റഹീം ചൂരി നന്ദി പറഞ്ഞു.

Related Articles
Next Story
Share it