സ്വപ്‌നച്ചിറകിലേറി മമ്മൂട്ടിയുടെ പ്രയാണം
മെഗാസ്റ്റാര്‍ മമ്മൂട്ടി പൊടിമീശക്കാരനായി വന്ന് മലയാള സിനിമയില്‍ മുഖം കാണിച്ചതിന്റെ അമ്പതാം വാര്‍ഷികമാണിത്. കണ്ടുകണ്ട് കൊതി തീരാതെ മമ്മൂട്ടിയുടെ പുതിയ സിനിമകളുടെ വരവിനായി മലയാളികള്‍ ഇപ്പോഴും കാത്തിരിക്കുന്നു. മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞത് 1971 ആഗസ്ത് 6നാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് ആ മുഖം ആദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നെയും 9 വര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടി ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 1980ല്‍ റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. അനുഭവങ്ങള്‍ […]
മെഗാസ്റ്റാര്‍ മമ്മൂട്ടി പൊടിമീശക്കാരനായി വന്ന് മലയാള സിനിമയില്‍ മുഖം കാണിച്ചതിന്റെ അമ്പതാം വാര്‍ഷികമാണിത്. കണ്ടുകണ്ട് കൊതി തീരാതെ മമ്മൂട്ടിയുടെ പുതിയ സിനിമകളുടെ വരവിനായി മലയാളികള്‍ ഇപ്പോഴും കാത്തിരിക്കുന്നു. മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞത് 1971 ആഗസ്ത് 6നാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് ആ മുഖം ആദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നെയും 9 വര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടി ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 1980ല്‍ റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. അനുഭവങ്ങള്‍ […]
മെഗാസ്റ്റാര്‍ മമ്മൂട്ടി പൊടിമീശക്കാരനായി വന്ന് മലയാള സിനിമയില്‍ മുഖം കാണിച്ചതിന്റെ അമ്പതാം വാര്‍ഷികമാണിത്. കണ്ടുകണ്ട് കൊതി തീരാതെ മമ്മൂട്ടിയുടെ പുതിയ സിനിമകളുടെ വരവിനായി മലയാളികള്‍ ഇപ്പോഴും കാത്തിരിക്കുന്നു. മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞത് 1971 ആഗസ്ത് 6നാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് ആ മുഖം ആദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നെയും 9 വര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടി ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 1980ല്‍ റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരോ സംഭാഷണമോ ഇല്ലായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് ഈ പഴയ വക്കീല്‍ അന്ന് സിനിമയില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി എം. ആസാദ് സംവിധാനം നിര്‍വ്വഹിച്ച വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ മാധവന്‍കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിടെ നിന്നാണ് മലയാള സിനിമയില്‍ മമ്മൂട്ടി യുഗം ആരംഭിക്കുന്നതും മെഗാസ്റ്റാറായി അദ്ദേഹം അറിയപ്പെടുന്നതും. വി.ബി.കെ. മേനോന്റെ പേരില്‍ കാസര്‍കോട് സ്വദേശിയായ ഖാദര്‍ തെരുവത്ത് നിര്‍മ്മിച്ച ചിത്രമാണിത്.
ഗള്‍ഫില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമയാണ് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍. ചിത്രത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികള്‍. 1981 ഏപ്രില്‍ 24 നാണ് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ഗള്‍ഫ് മലയാളികളുടെ സ്വപ്‌നങ്ങളും മോഹഭംഗങ്ങളും ചിത്രീകരിച്ച ഈ ചിത്രത്തില്‍ സുകുമാരന്‍ നായകനും ശ്രീവിദ്യ നായികയുമായിരുന്നു. ഗള്‍ഫ് ജീവിതത്തിന്റെ ആഴവും പരപ്പും ഭംഗിയായി വരച്ചിടുന്ന എം.ടി.യുടെ തിരക്കഥയിലുള്ള വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഭാഗ്യവും ഖാദര്‍ തെരുവത്ത് എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. ഖാദര്‍ തെരുവത്തിന്റെ സമൃദ്ധമായ ആല്‍ബത്തില്‍ ആ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നിരവധിയുണ്ട്.
എം.ടിയും ആസാദും താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും സുകുമാരനും ശ്രീവിദ്യയും ബഹദൂറുമൊക്കെ മണലാരണ്യത്തില്‍ അഭിനയിക്കുകയും ചെയ്യുന്ന നിരവധി ചിത്രങ്ങള്‍. മലയാളത്തിലെന്നല്ല മറ്റൊരു ഭാഷയിലും അതിന് മുമ്പ് മറ്റൊരു ചിത്രവും ചിത്രീകരിച്ചിട്ടില്ല. ദുബായില്‍ നിര്‍മ്മാണാനുമതി ലഭിക്കാത്തതിനാല്‍ ഷാര്‍ജ, ഫുജൈറ, ഖുര്‍ഫഖാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എന്നാല്‍ മമ്മൂട്ടിയുടെ വേഷം നാട്ടിലാണ് ചിത്രീകരിച്ചത്. എം.ടിയും സുകുമാരനും ഒക്കെ അടങ്ങുന്ന സംഘം ഒരുമാസത്തില്‍ അധികം ഗള്‍ഫില്‍ തങ്ങിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് ഓര്‍മ്മകളുടെ അഭ്രപാളി തുറന്ന് ഖാദര്‍ തെരുവത്ത് പറഞ്ഞു. ഒരു പുതുമുഖ നടന്റെ ശങ്കകളേതുമില്ലാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. എം.ടി.യോടൊപ്പം ചെലവഴിച്ച ഒരുമാസക്കാലം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സൗഭാഗ്യനാളുകളായിരുന്നുവെന്നും ഖാദര്‍ തെരുവത്ത് ഓര്‍ക്കുന്നു.
വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണക്കാലത്ത് അരങ്ങേറിയ ദുരന്തവും അദ്ദേഹം മറന്നിട്ടില്ല. സംവിധായകന്‍ ആസാദിന്റെ മരണമാണത്. ചിത്രീകരണത്തിന് ഇടക്ക് ആസാദ് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങി. പിന്നീട് അദ്ദേഹം മടങ്ങിവന്നില്ല. എന്തോ വിഷമത്തില്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് പിന്നീട് കേള്‍ക്കുന്നത്. സഹോദരിയുടെ വിവാഹത്തിന് തൊട്ടുമുമ്പായിരുന്നു ആസാദിന്റെ മരണം. അതോടെ സിനിമയുടെ നിര്‍മ്മാണം മുടങ്ങിപ്പോകുമോ എന്ന് ഭയന്നുവെങ്കിലും ബാക്കി ഭാഗങ്ങള്‍ സംവിധാനം ചെയ്യാന്‍ എം.ടി. വാസുദേവന്‍ നായര്‍ തയ്യാറായി രംഗത്ത് വന്നു.
കഥയും തിരക്കഥയും എഴുതിയ എ.ടി. സംവിധാനവും നിര്‍വ്വഹിച്ച ആദ്യ ചിത്രമായി മറുനാടന്‍ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിച്ച വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ മാറി. എം.ടി. അന്ന് സംവിധാനം നിര്‍വ്വഹിക്കാന്‍ തയ്യാറായില്ലായിരുന്നുവെങ്കില്‍ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാവുകയോ ഒരു പക്ഷേ മമ്മൂട്ടി എന്ന നടനെ മലയാള സിനിമക്ക് ലഭിക്കാതെ പോവുകയോ ചെയ്‌തേനെ. അന്ന് മാധവന്‍കുട്ടി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് മമ്മൂട്ടിയായിരുന്നില്ല. നടന്‍ ശ്രീനിവാസനായിരുന്നു. ശ്രീനിവാസനും ചിത്രത്തില്‍ നല്ലൊരു വേഷമുണ്ടായിരുന്നു. ജലജ, ശ്രീലത നമ്പൂതിരി, ശാന്താ ദേവി, പ്രേംജി, സുധീര്‍, നെല്ലിക്കാട് ഭാസ്‌കരന്‍, ഭാസ്‌കര കുറുപ്പ്, ഖദീജ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍. അന്നുവരെ ഗള്‍ഫില്‍ ആരും ഒരു സിനിമയുടെയും ചിത്രീകരണം കണ്ടിട്ടില്ലാത്തതിനാല്‍ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളുടെ ഷൂട്ടിംഗ് കാണാന്‍ എല്ലാദിവസവും നിരവധി പേര്‍ എത്തുമായിരുന്നു. ആസാദിന്റെ മരണം സൃഷ്ടിച്ച വേദന ഒഴിച്ചാല്‍ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളുടെ ചിത്രീകരണം വളരെ ആഹ്ലാദകരമായിരുന്നുവെന്നും ദിവസവും താന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്താറുണ്ടായിരുന്നുവെന്നും ഖാദര്‍ തെരുവത്ത് പറഞ്ഞു.
പ്രതീക്ഷയും ആത്മവിശ്വാസവും സ്വപ്‌നങ്ങളും നല്‍കാന്‍ ഒരു സിനിമക്ക് കഴിയുമെന്ന് തെളിയിച്ച, ഒട്ടേറെ സവിശേഷതകള്‍ അടയാളപ്പെടുത്തിയ ഈ ചിത്രത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷം അടുത്ത മാസം കോഴിക്കോട്ട് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് ഇന്ന് ജീവിച്ചിരിക്കുന്ന മുഴുവന്‍ അണിയറ ശില്‍പ്പികളെയും ചടങ്ങില്‍ ആദരിക്കും. മണ്‍മറഞ്ഞ ആസാദ്, സുകുമാരന്‍, ശ്രീവിദ്യ, പ്രേംജി അടക്കമുള്ള ചലച്ചിത്ര പ്രതിഭകള്‍ക്ക് ആദരവും അര്‍പ്പിക്കും.
'കാലൊക്കെ നീണ്ട്, കൊക്ക് പോലുള്ള എന്റെ രൂപം കണ്ട്...'
മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞ് 50 വര്‍ഷം പിന്നിടുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി മുഖം കാണിച്ചത്. സംവിധായകന്‍ സേതുമാധവന്‍ ആദ്യമായി അഭിനയിക്കാന്‍ തന്നെ ക്യാമറക്ക് മുന്നില്‍ നിര്‍ത്തിയ രംഗം മമ്മൂട്ടി ഇന്നും മറന്നിട്ടില്ല. തൂക്കുമരം ഏറ്റുവാങ്ങുന്ന കരുത്തനായ ചെല്ലപ്പന്റെ വേഷം ചെയ്ത സത്യനായിരുന്നു സിനിമയിലെ നായകന്‍. ചെല്ലപ്പനെ സഹായിച്ചതിന്റെ പേരില്‍ മുതലാളിയുടെ ഗുണ്ടകള്‍ ഫാക്ടറി കവാടത്തിലുള്ള ബഹദൂറിന്റെ മാടക്കട തല്ലിത്തകര്‍ക്കുന്നു. ആ വാര്‍ത്തയറിഞ്ഞ് പരിഭ്രമത്തോടെ ബഹദൂര്‍ ഓടിക്കിതച്ച് വരുന്നു. പിന്നാലെ മറ്റ് രണ്ട് പേരും കിതച്ചോടുന്നുണ്ട്. അതില്‍ ഒരാള്‍ മമ്മൂട്ടിയായിരുന്നു. അവിടെ നിന്നാണ് മലയാള സിനിമയില്‍ മമ്മൂട്ടി എന്ന നടന്റെ കുതിച്ചോട്ടം ആരംഭിക്കുന്നത്. സൂപ്പര്‍ സ്റ്റാറായി, മെഗാ സ്റ്റാറായി ആ ഓട്ടം ഇപ്പോഴും തുടരുന്നു.
അന്ന് മലയാള സിനിമയിലെ താര രാജാവായിരുന്ന സത്യന്റെ കാലില്‍ തൊട്ടുവണങ്ങിയതും മമ്മൂട്ടി പലപ്പോഴും സ്മരിക്കാറുണ്ട്. തന്റെ അഭിനയം ശരിയാവാത്തതിനാല്‍ റീ ടേക്കുകള്‍ എടുത്തതും സേതുമാധവന്‍ കരുണ കാണിച്ചതുമൊക്കെ മമ്മൂട്ടി അയവിറക്കാറുണ്ട്. അന്ന് സുഹൃത്തുക്കളോടൊക്കെ സിനിമയില്‍ അഭിനയിച്ച കാര്യം അഭിമാനത്തോടെ പറഞ്ഞതും അനുഭവങ്ങള്‍ പാളിച്ചകള്‍ ഷേണായി തിയേറ്ററില്‍ ചെന്ന് കണ്ടതും മമ്മൂട്ടി ഇന്നും മറന്നിട്ടില്ല.
കാലൊക്കെ നീണ്ട് കൊക്ക് പോലുള്ള തന്റെ രൂപം സ്‌ക്രീനില്‍ കണ്ട് വല്ലാത്ത നിരാശ തോന്നിയെങ്കിലും കൂട്ടുകാര്‍ 'ഏടാ മമ്മൂട്ടി' എന്ന് പറഞ്ഞ് ആര്‍പ്പ് വിളിച്ചപ്പോള്‍ വല്ലാത്ത അഭിമാനം തോന്നിയെന്നും മമ്മൂട്ടി അനുസ്മരിക്കാറുണ്ട്. കണ്ണടച്ചു തുറക്കും മുമ്പേ മാഞ്ഞുപോകുന്ന ഒരു സീനായിരുന്നില്ല അത്. ഏതാണ്ട് ഒരു മിനിറ്റ് നേരം മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണാമായിരുന്നു. മമ്മൂട്ടി മഹാരാജാസില്‍ പഠിക്കുന്ന കാലത്തായിരുന്നു ഇത്.