യു.എ.ഇയില്‍ എം.എ യൂസഫലിയുടെ 50 വര്‍ഷങ്ങള്‍: 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ സര്‍ജറി പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

അബൂദാബി: എം.എ യൂസഫലിയുടെ സമാനതകളില്ലാത്ത 50 വര്‍ഷക്കാലത്തെ യു.എ.ഇ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ആദരവുമായി നിര്‍ധനരായ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ സര്‍ജറി പ്രഖ്യാപിച്ച് പ്രവാസി സംരംഭകനും യൂസഫലിയുടെ മകളുടെ ഭര്‍ത്താവുമായ ഡോ. ഷംഷീര്‍ വയലില്‍. സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാകുകയും മാനവികമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത യൂസഫലിയില്‍ നിന്നുള്ള പ്രചോദനമായാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസകരമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ആയിരങ്ങള്‍ക്ക് സ്‌നേഹ സ്പര്‍ശമേകുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സേവന നിരതമായ ജീവിതത്തിന്റെ സന്ദേശം പുതുതലമുറയ്ക്ക് […]

അബൂദാബി: എം.എ യൂസഫലിയുടെ സമാനതകളില്ലാത്ത 50 വര്‍ഷക്കാലത്തെ യു.എ.ഇ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ആദരവുമായി നിര്‍ധനരായ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ സര്‍ജറി പ്രഖ്യാപിച്ച് പ്രവാസി സംരംഭകനും യൂസഫലിയുടെ മകളുടെ ഭര്‍ത്താവുമായ ഡോ. ഷംഷീര്‍ വയലില്‍. സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാകുകയും മാനവികമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത യൂസഫലിയില്‍ നിന്നുള്ള പ്രചോദനമായാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസകരമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ആയിരങ്ങള്‍ക്ക് സ്‌നേഹ സ്പര്‍ശമേകുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സേവന നിരതമായ ജീവിതത്തിന്റെ സന്ദേശം പുതുതലമുറയ്ക്ക് പകരാന്‍ കുരുന്നുകള്‍ക്ക് വേണ്ടിയുള്ള കാരുണ്യ പദ്ധതി വഴിയൊരുക്കും. എം.എ യൂസഫലിയുടെ മൂത്ത മകളും വി.പി.എസ് ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. ഷബീന യൂസഫലിയുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ വയലില്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.
ജന്മനാലുള്ള ഹൃദയരോഗങ്ങള്‍ അനുഭവിക്കുന്ന 50 കുട്ടികള്‍ക്കാണ് സൗജന്യമായി സര്‍ജറി നല്‍കുക. ഇത്തരം കേസുകളില്‍ ശസ്ത്രക്രിയക്ക് ഭാരിച്ച ചെലവ് വരുന്നതിനാല്‍ പ്രതിസന്ധിയിലാകുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം. ഡോ. ഷംഷീറിന്റെ കുടുംബ ഓഫീസായ വി.പി.എസ് ഹെല്‍ത്ത് കെയര്‍ നേതൃത്വം നല്‍കുന്ന പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യു.എ.ഇലെയും ഒമാനിലെയും ആസ്പത്രികളിലൂടെയാണ് നടപ്പാക്കുക.
ആഗോള സംരംഭകനായ എം.എ യൂസഫലിയുടെ ജൈത്ര യാത്രയുടെ തുടക്കം 1973 ഡിസംബര്‍ 31ന് ദുബായിലെ റാഷിദ് പോര്‍ട്ടില്‍ വന്നിറങ്ങിയതോടെയാണ്. ചെറിയ തുടക്കത്തിലൂടെ വളര്‍ച്ചയിലേക്ക് നടന്നു കയറിയ അദ്ദേഹത്തിന്റെ യു.എ.ഇയിലെ അരനൂറ്റാണ്ട് കാലത്തെ പ്രവാസ ലോകവും ഭരണാധികാരികളും ഏറെ ആദരവോടെയാണ് കാണുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് ആശ്വാസമേകുന്ന യൂസഫലിയോടുള്ള ആദരവായി കുടുംബത്തില്‍ നിന്ന് തന്നെയുള്ള പുതിയ പദ്ധതി വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് സഹായഹസ്തമേകും.

Related Articles
Next Story
Share it