അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം;<br>അഡ്വ.എം.സി.ജോസിന് ആദരം 23ന്‌

കാഞ്ഞങ്ങാട്: അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ എം.സി ജോസിനെ ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ ആദരിക്കുന്നു. 23ന് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടാണ്. കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡണ്ട് കൂടിയാണ്. 23ന് രാവിലെ 10ന് ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജ് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍. രവി മുഖ്യപ്രഭാഷണം നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ ഭാഗമായി ലീഗല്‍ സെമിനാര്‍ […]

കാഞ്ഞങ്ങാട്: അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ എം.സി ജോസിനെ ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ ആദരിക്കുന്നു. 23ന് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടാണ്. കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡണ്ട് കൂടിയാണ്. 23ന് രാവിലെ 10ന് ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജ് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍. രവി മുഖ്യപ്രഭാഷണം നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ ഭാഗമായി ലീഗല്‍ സെമിനാര്‍ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പ്രഭാഷണം നടത്തും. മുന്‍ ചീഫ് സെക്രട്ടറി സി.വി ആനന്ദബോസ് പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന സുഹൃത് സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. പി. അപ്പുക്കുട്ടന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.കെ രാജേന്ദ്രന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.എന്‍. രാജ്‌മോഹന്‍, സെക്രട്ടറി അഡ്വ.പി. കെ. സതീശന്‍, അഡ്വ. നസീമ, കാട്ടൂര്‍ രാമചന്ദ്രന്‍ നായര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it