നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു, തിരച്ചില്‍ ആരംഭിച്ചു

കൊല്ലം: നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ […]

കൊല്ലം: നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

50 more boats trapped in sea at Neendakara

Related Articles
Next Story
Share it