പട്ടാപ്പകല്‍ വാന്‍ തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്ന സംഭവം; പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്ന് സംശയം
ഉപ്പള: എ.ടി.എം കൗണ്ടറില്‍ നിറക്കാനായി എത്തിച്ച് വാനില്‍ സൂക്ഷിച്ച 50 ലക്ഷം രൂപ ഉപ്പളയില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതര സംസ്ഥാനക്കാരനെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഉപ്പള ടൗണിലെ ആക്‌സിസ് ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ ജീവനക്കാര്‍ പണം നിറക്കുന്നതിനിടെയാണ് കൗണ്ടറിന് സമീപം പണവുമായി നിര്‍ത്തിയിട്ട വാനിന്റെ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്നത്. വാനിന്റെ ഡ്രൈവര്‍ ഒരാഴ്ചയോളമായി അവധിയിലാണ്. ഇന്നലെ രണ്ട് ജീവനക്കാരാണ് എ.ടി.എം കൗണ്ടറുകളിലേക്ക് പണവുമായി […]
ഉപ്പള: എ.ടി.എം കൗണ്ടറില്‍ നിറക്കാനായി എത്തിച്ച് വാനില്‍ സൂക്ഷിച്ച 50 ലക്ഷം രൂപ ഉപ്പളയില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതര സംസ്ഥാനക്കാരനെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഉപ്പള ടൗണിലെ ആക്‌സിസ് ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ ജീവനക്കാര്‍ പണം നിറക്കുന്നതിനിടെയാണ് കൗണ്ടറിന് സമീപം പണവുമായി നിര്‍ത്തിയിട്ട വാനിന്റെ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്നത്. വാനിന്റെ ഡ്രൈവര്‍ ഒരാഴ്ചയോളമായി അവധിയിലാണ്. ഇന്നലെ രണ്ട് ജീവനക്കാരാണ് എ.ടി.എം കൗണ്ടറുകളിലേക്ക് പണവുമായി […]
ഉപ്പള: എ.ടി.എം കൗണ്ടറില്‍ നിറക്കാനായി എത്തിച്ച് വാനില്‍ സൂക്ഷിച്ച 50 ലക്ഷം രൂപ ഉപ്പളയില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതര സംസ്ഥാനക്കാരനെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഉപ്പള ടൗണിലെ ആക്‌സിസ് ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ ജീവനക്കാര്‍ പണം നിറക്കുന്നതിനിടെയാണ് കൗണ്ടറിന് സമീപം പണവുമായി നിര്‍ത്തിയിട്ട വാനിന്റെ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്നത്. വാനിന്റെ ഡ്രൈവര്‍ ഒരാഴ്ചയോളമായി അവധിയിലാണ്. ഇന്നലെ രണ്ട് ജീവനക്കാരാണ് എ.ടി.എം കൗണ്ടറുകളിലേക്ക് പണവുമായി എത്തിയത്. ഇതില്‍ ഒരാള്‍ വാന്‍ ഡ്രൈവറാണ്. ഉപ്പളയില്‍ എ.ടി.എം കൗണ്ടറിന് സമീപം വാന്‍ നിര്‍ത്തി കൗണ്ടറിലേക്ക് പണം നിറക്കാനായി രണ്ട് ജീവനക്കാരും പോയ സമയത്താണ് വാനിന്റെ മധ്യത്തിലുള്ള ഗ്ലാസ് തകര്‍ത്ത് പണം കവര്‍ന്നത്. ഒരു യുവാവ് ബാഗുമായി ഉപ്പള ബസ്സ്റ്റാന്റിന് സമീപത്തെ പോക്കറ്റ് റോഡില്‍ കൂടി നടന്ന് മറ്റൊരു പോക്കറ്റ് റോഡില്‍ കൂടി നടന്നുപോകുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് യുവാവ് ഇതര സംസ്ഥാനക്കാരനാണെന്ന സംശയത്തിന് വഴിയൊരുക്കിയത്. കവര്‍ച്ചാസംഘത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.
സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്
ഉപ്പള: ഉപ്പളയില്‍ 50 ലക്ഷം രൂപ കവര്‍ന്ന സംഭവം എ.ടി.എമ്മുകളില്‍ പണം നിറക്കുന്ന കരാര്‍ കമ്പനിക്കാരുടെ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. എ.ടി.എം കൗണ്ടറുകളിലേക്ക് പണം നിറക്കാനായി ബാങ്കുകള്‍ ഇത്തരം കമ്പനികളെയാണ് ഏല്‍പ്പിക്കാറ്. തുടര്‍ന്ന് പണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇത്തരം കമ്പനിക്ക് മാത്രമാണ്. പണവുമായി വാന്‍ പുറപ്പെടുമ്പോള്‍ ഡ്രൈവറടക്കം മൂന്ന് ജീവനക്കാര്‍ വേണമെന്നാണ് ചട്ടം. തോക്ക് ഉപയോഗിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനും മറ്റൊരു സഹായിയുമാണ് വേണ്ടത്. വാഹനം നിര്‍ത്തി കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തി വേണം പണം കൗണ്ടറില്‍ നിറയ്ക്കാന്‍. ഒരാള്‍ പണവുമായി അകത്തേക്ക് പോകുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തോക്കുമേന്തി വാനിന് ചുറ്റും കറങ്ങുകയും പരിസരം ശ്രദ്ധിക്കുകയും വേണം. വാന്‍ സ്റ്റാര്‍ട്ട് ഓഫ് ചെയ്യാതെ നിര്‍ത്തിയിടുകയാണ് പതിവ്. അക്രമകാരികള്‍ പുറത്ത് നില്‍ക്കുന്ന ജീവനക്കാരെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമിക്കുമ്പോള്‍ പണവുമായി വാന്‍ ഡ്രൈവര്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് വാന്‍ സ്റ്റാര്‍ട്ട് ഓഫ് ചെയ്യാതെ നിര്‍ത്തിയിടുന്നതിന് പിന്നില്‍. വാനിന്റെ മുന്‍വശത്തും മറുവശത്തുമായി ഇരുമ്പുകൊണ്ടുള്ള സുരക്ഷാ സൗകര്യം നിര്‍ബന്ധമാണ്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് പലപ്പോഴും കമ്പനി കോടിയോളം രൂപവാനില്‍ എത്തിക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതിലെ ജീവനക്കാരെ മഞ്ചേശ്വരം പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പണം കവര്‍ന്ന് രക്ഷപ്പെട്ടത് ഓട്ടോയിലോ?
ഉപ്പള: 250ലേറെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്നും പണവുമായി സംഘം രക്ഷപ്പെട്ടത് ഓട്ടോയിലെന്നും സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് നിര്‍ത്തിയിട്ട വാനില്‍ നിന്ന് 50 ലക്ഷം രൂപ കവര്‍ന്നത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ മഞ്ചേശ്വരം പൊലീസ് സ്ഥലത്ത് എത്തുകയും പിന്നാലെ പൊലീസ് മേധാവിയും ഡി.വൈ.എസ്.പിയും ഇവിടെയെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷം രാത്രി 12 മണി വരെ ഉപ്പള ടൗണ്‍, കൈക്കമ്പ, പത്ത്വാടി തുടങ്ങിയ ഇടങ്ങളിലെ 250ല്‍ പരം സി.സി.ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇതില്‍ ഒരു ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവാകും എന്ന് തോന്നുന്നത്. യുവാവ് പണമടങ്ങിയ ബാഗുമായി നടന്നു വരുമ്പോള്‍ ഒരാള്‍ ഓട്ടോയ്ക്ക് സമീപം നിന്ന് എത്തി നോക്കുകയും പണവുമായി എത്തിയ യുവാവ് പെട്ടെന്ന് വലുതു കൈ കൊണ്ട് ഓട്ടോ എടുക്കാന്‍ പറയുകയും ഓട്ടോയുടെ സമീപത്ത് ഉണ്ടായിരുന്നയാള്‍ ഒട്ടോയ്ക്ക് പിറകെ സീറ്റില്‍ കയറുകയും പണവുമായി നടന്നുപോകുന്ന യുവാവിന്റെ പിറകില്‍ ഓട്ടോ നീങ്ങുന്നതും കാണാം. ഇങ്ങനെ ആണെങ്കില്‍ സംഘത്തില്‍ ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്ന് പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഒരു മാസം മുമ്പ് എ.ടി.എം കൗണ്ടര്‍
തകര്‍ക്കാന്‍ ശ്രമിച്ചതും ഇതേ സംഘമെന്ന് സംശയം
ഉപ്പള: ഒരു മാസം മുമ്പ് ഉപ്പളയില്‍ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചതിന് പിന്നിലും ഇതേ സംഘമെന്ന് സംശയം. ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കാനറ ബാങ്കിന്റെ എ.ടി.എം ആണ് ഒരു മാസം മുമ്പ് തകര്‍ക്കാനുള്ള ശ്രമമുണ്ടായത്. പുലര്‍ച്ചെയായിരുന്നു സംഭവം. അന്ന് ബാങ്ക് മാനേജര്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മഞ്ചേശ്വരം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും കവര്‍ച്ചാ ശ്രമം നടത്തിയ സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കാര്യമായ രീതിയില്‍ പരിശോധന നടത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ 60 ഓളം സി.സി.ടി.വികളുണ്ട്. ഇതില്‍ ഏതാനും ദൃശ്യങ്ങള്‍ മാത്രമെ പൊലീസ് പരിശോധിച്ചുള്ളൂ. ഇതേ സംഘമായിരിക്കുമോ ഇന്നലെത്തെയും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
പല എ.ടി.എം കൗണ്ടറുകളുടെയും പ്രവര്‍ത്തനം സുരക്ഷാ സംവിധാനമില്ലാതെ
ബദിയടുക്ക: പട്ടാപ്പകല്‍പോലും എ.ടി.എം കൗണ്ടറുകള്‍ കേന്ദ്രികരിച്ചുള്ള കവര്‍ച്ചകള്‍ അധികരിക്കുമ്പോഴും മതിയായ സുരക്ഷാ ജീവനക്കാരെയോ സംവിധാനമോ ഇല്ലാതെയാണ് പല എ.ടി.എം കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപം. ചെറുടൗണുകളിലും ഗ്രാമീണ മേഖലകളിലും ദേശീയപാതയടക്കമുള്ള റോഡരികുകളിലും പ്രവര്‍ത്തിക്കുന്ന പൊതുമേഖല, വിദേശ, സ്വകാര്യ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷാ ജീവനക്കാരുടെ കാവലുള്ളത് വിരലിലെണ്ണാവുന്ന സ്ഥങ്ങളില്‍ മാത്രമാണ്. റോഡരികിലെ കെട്ടിടത്തിന് ഉള്ളിലായിട്ടാണ് ഗ്രാമപ്രദേശങ്ങളിലെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത്. കാവല്‍ക്കാരില്ലാത്ത ഇത്തരം എ.ടി.എം കൗണ്ടറുകളില്‍ നിന്നും രാത്രികാലങ്ങളില്‍ പണമിടപാട് നടത്താന്‍ എത്തുന്നവര്‍ക്കും ഒരു സുരക്ഷയും ഇല്ലാത്ത അവസ്ഥയാണ്.