50 ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിനും അടിയന്തിരമായി വേണം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്‍ നടപടികള്‍ കാര്യക്ഷമമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വാക്‌സിന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി 75 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. 50 ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിനും വേണമെന്നാണ് ആവശ്യം. ക്ഷാമം കാരണം വാക്‌സീന്‍ ഡ്രൈവ് വെട്ടിക്കുറച്ചെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്ത് പലയിടത്തും വാക്‌സിന്‍ ക്ഷാമം നേരിട്ടതോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പ്രതിസന്ധിയിലായി. എന്നാല്‍ എറണാകുളത്ത് വാക്‌സിന്‍ ക്ഷാമത്തെ […]

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്‍ നടപടികള്‍ കാര്യക്ഷമമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വാക്‌സിന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി 75 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. 50 ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിനും വേണമെന്നാണ് ആവശ്യം.

ക്ഷാമം കാരണം വാക്‌സീന്‍ ഡ്രൈവ് വെട്ടിക്കുറച്ചെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്ത് പലയിടത്തും വാക്‌സിന്‍ ക്ഷാമം നേരിട്ടതോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പ്രതിസന്ധിയിലായി. എന്നാല്‍ എറണാകുളത്ത് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്നു രണ്ടു ദിവസമായി നിര്‍ത്തിവച്ച വാക്‌സിന്‍ വിതരണം പുനഃരാരംഭിച്ചു. രണ്ടാം ഡോസ് എടുക്കാന്‍ സ്‌പോട്ട് റജിസ്‌ട്രേഷനായി കൂടുതല്‍ പേര്‍ എത്തിയത് പലയിടങ്ങളിലും തിരക്കിനിടയാക്കി. സ്‌പോട്ട് റജിസ്‌ട്രേഷന്‍ വഴി ആദ്യ ഡോസ് ലഭിക്കുമെന്ന് കരുതി എത്തിയവരെ തിരിച്ചയച്ചു. രണ്ടാം ഡോസ് വാക്‌സിനായി ആശ വര്‍ക്കര്‍മാര്‍ വഴി സമയം നിശ്ചയിച്ച് സ്‌പോട്ട് റജിസ്‌ട്രേഷന് എത്താനായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ജനങ്ങള്‍ നേരിട്ടെത്തിയത് നീണ്ട ക്യൂവിനും തിരക്കിനും ഇടയാക്കി.

ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്ത് ആദ്യ ഡോസ് എടുക്കാന്‍ വന്നവര്‍ക്കും സ്‌പോട്ട് റജിസ്‌ട്രേഷന്‍ വഴി രണ്ടാം ഡോസ് എടുക്കാന്‍ വന്നവര്‍ക്കും നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടോക്കണ്‍ ലഭിച്ചിട്ടും വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് അടുത്ത ദിവസം ലഭ്യമാക്കാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. 63 സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയാണു വാക്‌സിനേഷന്‍ എറണാകുളത്ത് പുനഃരാരംഭിച്ചത്. സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വിതരണം എറണാകുളം ജില്ലയില്‍ താല്‍ക്കാലികമായി നിര്‍ത്തി. ശനിയാഴ്ച 10,000 ഡോസ് വാക്‌സിന്‍ കൂടി ജില്ലയില്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Share it