അഞ്ച് വയസുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 44 വര്‍ഷം തടവും 12 ലക്ഷം രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി

എറണാകുളം: അഞ്ച് വയസുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 44 വര്‍ഷം തടവ് വിധിച്ച് പോക്‌സോ കോടതി. കൂടാതെ, 11,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജഡ്ജി വി. സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. മദ്യപിച്ച് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന 2018-ല്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. മകനെയും ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. അമ്മ കൂലിപ്പണിക്ക് പോകുന്ന സമയങ്ങളിലാണ് കുട്ടികളെ ഉപദ്രവിച്ചിരുന്നത്. നാട്ടുകാര്‍ വിവരം ശിശുക്ഷേമസമിതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, കുട്ടികളെ വനിതാ ശിശുക്ഷേമ […]

എറണാകുളം: അഞ്ച് വയസുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 44 വര്‍ഷം തടവ് വിധിച്ച് പോക്‌സോ കോടതി. കൂടാതെ, 11,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജഡ്ജി വി. സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

മദ്യപിച്ച് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന 2018-ല്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. മകനെയും ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. അമ്മ കൂലിപ്പണിക്ക് പോകുന്ന സമയങ്ങളിലാണ് കുട്ടികളെ ഉപദ്രവിച്ചിരുന്നത്. നാട്ടുകാര്‍ വിവരം ശിശുക്ഷേമസമിതിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, കുട്ടികളെ വനിതാ ശിശുക്ഷേമ സമിതി കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് പിതാവ് നടത്തിയ പീഡനങ്ങള്‍ പുറത്തറിഞ്ഞത്. അന്നത്തെ കുറുപ്പംപടി സി.ഐ. കെ.ആര്‍. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it