• #102645 (no title)
  • We are Under Maintenance
Monday, December 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

Utharadesam by Utharadesam
November 14, 2023
in KERALA, TOP STORY
Reading Time: 1 min read
A A
0
ആലുവയില്‍  5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

ആലുവ: ആലുവയില്‍ അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശിയായ അസ്ഫാക് ആലത്തിന് വധശിക്ഷയും 5 ജീവപര്യന്തവും. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് പ്രത്യേക കോടതി ജഡ്ജി കെ. സോമന്‍ പ്രതിക്ക് വധശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് 5 വര്‍ഷം തടവും കുട്ടിക്ക് ലഹരി പദാര്‍ത്ഥം നല്‍കിയതിന് മൂന്നു വര്‍ഷം തടവും വിധിച്ചു. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പ്രതിക്കെതിരായ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയില്‍ തെളിഞ്ഞിരുന്നു. പ്രതി മുമ്പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ ലഭിക്കുന്നതിന് മറ്റൊരു പ്രധാന കാരണമാണ്. ആലുവയില്‍ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത് 2023 ജൂലായ് 28 വൈകിട്ട് മൂന്ന് മണിയോടെയാണ്. വൈകിട്ട് 3.30ന് ആലുവയില്‍ ബസ് ഇറങ്ങിയ പ്രതി അസ്ഫാക്ക് ആലം കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. 3.45 ഓടെ കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി.
വൈകിട്ട് 5 മണിയോടെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു.
കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി. എന്നാല്‍ അമിതമായ ലഹരിയിലായിരുന്ന പ്രതിയില്‍ നിന്ന് ആദ്യം പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവന്‍ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചില്‍ തുടര്‍ന്നു. ജൂലായ് 29ന് രാവിലെയും കുട്ടിക്കായി അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാര്‍ക്കറ്റിന് പിറകില്‍ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് കൊലക്കുറ്റവും ലൈംഗിക പീഡനവും അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് പ്രതി അസ്ഫാക് ആലത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ തുടങ്ങിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലായിരുന്നു വിചാരണ. 26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബര്‍ നാലിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസില്‍ ഇന്ന് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവില്‍ കൊലക്കയര്‍ തന്നെ കോടതി വിധിച്ചു. അഡ്വ. ജി മോഹന്‍ രാജായിരുന്നു കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

ShareTweetShare
Previous Post

കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് ബേവൂരിയില്‍ അരങ്ങൊരുങ്ങുന്നു

Next Post

കാസര്‍കോട് നഗരത്തിലെ എ.ടി.എമ്മില്‍ കുടുങ്ങിയ ഉമ്മയെയും മകളെയും രക്ഷപ്പെടുത്തി

Related Posts

മിസോറാമില്‍ സെഡ്.പി.എം അധികാരത്തിലേക്ക്

മിസോറാമില്‍ സെഡ്.പി.എം അധികാരത്തിലേക്ക്

December 4, 2023
കുട്ടിയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക പ്രതിസന്ധി മൂലം; മൂന്നംഗ കുടുംബം അറസ്റ്റില്‍

കുട്ടിയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക പ്രതിസന്ധി മൂലം; മൂന്നംഗ കുടുംബം അറസ്റ്റില്‍

December 2, 2023
തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; നഴ്‌സിങ് കെയര്‍ടേക്കറെ തിരയുന്നു

തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; നഴ്‌സിങ് കെയര്‍ടേക്കറെ തിരയുന്നു

December 1, 2023
മോണകാട്ടി, നിഷ്‌കളങ്കമായ ആ ചിരി ഇനിയില്ല

മോണകാട്ടി, നിഷ്‌കളങ്കമായ ആ ചിരി ഇനിയില്ല

December 1, 2023
സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; 5000 കുട്ടികളെ ഒഴിപ്പിച്ചു

സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; 5000 കുട്ടികളെ ഒഴിപ്പിച്ചു

December 1, 2023
പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

November 28, 2023
Next Post
കാസര്‍കോട് നഗരത്തിലെ എ.ടി.എമ്മില്‍ കുടുങ്ങിയ ഉമ്മയെയും മകളെയും രക്ഷപ്പെടുത്തി

കാസര്‍കോട് നഗരത്തിലെ എ.ടി.എമ്മില്‍ കുടുങ്ങിയ ഉമ്മയെയും മകളെയും രക്ഷപ്പെടുത്തി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS