പത്തനംതിട്ടയില്‍ 5 വയസുകാരി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്; കുട്ടി ലൈംഗീക പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

പത്തനംതിട്ട: അഞ്ച് വയസുകാരി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടി ലൈംഗീക പീഡനത്തിനിരയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ലഭിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് അഞ്ചു വയസുകാരി മര്‍ദനമേറ്റ് മരിച്ചത്. കുട്ടിക്ക് മര്‍ദനമേറ്റതായി അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ടു ദിവസമായി അച്ഛന്‍ കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് പുറത്തുവന്നിരുന്ന വിവരം. […]

പത്തനംതിട്ട: അഞ്ച് വയസുകാരി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടി ലൈംഗീക പീഡനത്തിനിരയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ലഭിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് അഞ്ചു വയസുകാരി മര്‍ദനമേറ്റ് മരിച്ചത്. കുട്ടിക്ക് മര്‍ദനമേറ്റതായി അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ടു ദിവസമായി അച്ഛന്‍ കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് പുറത്തുവന്നിരുന്ന വിവരം. കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെപ്പെട്ടത്.

അച്ഛന്‍ ലഹരി മരുന്നിന് അടിമയാണ്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റിയിരുന്നത്. കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുന്നുവെന്നുപറഞ്ഞ് അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തി അമ്മ സഹായം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അടുത്ത വീട്ടിലെ സ്ത്രീ എത്തുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

കുട്ടിയെ രണ്ടാനച്ഛനായ അലക്‌സ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അമ്മ കനക പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസത്തോളം പഴക്കമുള്ള മുറിവുകളും കണ്ടിരുന്നു. തീപൊള്ളലേറ്റതും, ആഴത്തിലുള്ളതുമായ മുറിവുകളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Related Articles
Next Story
Share it