ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 5 പേര്‍ മരിച്ചു

രാജ്‌കോട്ട്: ഗുജറാത്തില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടം. ഒന്നാം നിലയിലെ ഐസിയു വാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്. അര്‍ധരാത്രി 12.30 മണിയോടെയാണ് തീപിടിച്ചത്. ആശുപത്രിയിലുണ്ടായിരുന്ന 30 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടാകുന്നത്. 5 Patients Killed […]

രാജ്‌കോട്ട്: ഗുജറാത്തില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടം. ഒന്നാം നിലയിലെ ഐസിയു വാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്. അര്‍ധരാത്രി 12.30 മണിയോടെയാണ് തീപിടിച്ചത്.

ആശുപത്രിയിലുണ്ടായിരുന്ന 30 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടാകുന്നത്.

5 Patients Killed In Fire At Covid Hospital In Gujarat's Rajkot

Related Articles
Next Story
Share it