ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ 5 നേതാക്കള്‍ ഡെല്‍ഹിക്ക് പറന്നു; ചാട്ടേര്‍ഡ് വിമാനം ബുക്ക് ചെയതത് അമിത് ഷാ

കൊല്‍ക്കത്ത: നിയമസഭാതെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളില്‍ ബിജെപിയിലേക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. അഞ്ച് പ്രമുഖ നേതാക്കള്‍ ഡെല്‍ഹിക്ക് പറന്നു. രാജിബ് ബാനര്‍ജി, ബൈഷാലി ഡാല്‍മിയ, പ്രബീര്‍ ഘോഷാല്‍, രതിന്‍ ചക്രബര്‍ത്തി, പാര്‍ഥ സാറതി ചാറ്റര്‍ജി എന്നിവരാണ് ഡെല്‍ഹിയിലെത്തിയത്. അമിത് ഷാ ബുക്ക് ചെയത ചാട്ടേര്‍ഡ് വിമാനത്തിലാണ് ഇവര്‍ തലസ്ഥാനത്തെത്തിയത്. നേരത്തെ, ഞായറാഴ്ച ഹൗറയില്‍ നടക്കുന്ന അമിത്ഷായുടെ റാലിയില്‍ വച്ച് ഇവര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 'അമിത്ഷാ എന്നെ വിളിച്ചിട്ട്, പതാക അദ്ദേഹം തന്നെ കൈമാറാമെന്ന് […]

കൊല്‍ക്കത്ത: നിയമസഭാതെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളില്‍ ബിജെപിയിലേക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. അഞ്ച് പ്രമുഖ നേതാക്കള്‍ ഡെല്‍ഹിക്ക് പറന്നു. രാജിബ് ബാനര്‍ജി, ബൈഷാലി ഡാല്‍മിയ, പ്രബീര്‍ ഘോഷാല്‍, രതിന്‍ ചക്രബര്‍ത്തി, പാര്‍ഥ സാറതി ചാറ്റര്‍ജി എന്നിവരാണ് ഡെല്‍ഹിയിലെത്തിയത്. അമിത് ഷാ ബുക്ക് ചെയത ചാട്ടേര്‍ഡ് വിമാനത്തിലാണ് ഇവര്‍ തലസ്ഥാനത്തെത്തിയത്.

നേരത്തെ, ഞായറാഴ്ച ഹൗറയില്‍ നടക്കുന്ന അമിത്ഷായുടെ റാലിയില്‍ വച്ച് ഇവര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 'അമിത്ഷാ എന്നെ വിളിച്ചിട്ട്, പതാക അദ്ദേഹം തന്നെ കൈമാറാമെന്ന് അറിയിക്കുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം എനിക്ക് ഡെല്‍ഹിയിലേക്ക് പറക്കാന്‍ വേണ്ടി ചാര്‍ട്ടേഡ് വിമാനം അയച്ചു'- തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച പശ്ചിമ ബംഗാള്‍ മുന്‍ വനമന്ത്രി രാജിബ് ബാനര്‍ജി പറഞ്ഞു.

ഞായറാഴ്ച ഹൗറയില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ റാലി നടക്കുമെങ്കിലും അമിത്ഷാ നേരിട്ട് പങ്കെടുത്തേക്കില്ലെന്നാണ് വിവരം. വെര്‍ച്വലായി വീഡിയോയിലൂടെയായിരിക്കും അമിത്ഷാ റാലിയില്‍ പങ്കെടുക്കുക. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരിട്ട് സംബന്ധിക്കും.

Related Articles
Next Story
Share it