തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍ പൊട്ടി 5 മരണം

ഇടുക്കി: തൊടുപുഴ കുടയത്തൂര്‍ സംഗമം കവലക്ക് സമീപം ഇന്ന് പുലര്‍ച്ചെ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ട് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് സോമന്‍.രാത്രി 10 മണിയോടെ തുടങ്ങിയ ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നത്. വീട് പൂര്‍ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. അഞ്ച് […]

ഇടുക്കി: തൊടുപുഴ കുടയത്തൂര്‍ സംഗമം കവലക്ക് സമീപം ഇന്ന് പുലര്‍ച്ചെ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ട് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് സോമന്‍.
രാത്രി 10 മണിയോടെ തുടങ്ങിയ ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നത്. വീട് പൂര്‍ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. അഞ്ച് സെന്റ് സ്ഥലത്തായിരുന്നു വീട്. പുലര്‍ച്ചെ വലിയ ശബ്ദം കേട്ടതോടെ എത്തിയ നാട്ടുകാരാണ് ഉരുള്‍പൊട്ടലിനെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്.
തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊട്ടു പിന്നാലെ കൊച്ചുമകന്‍ ദേവാനന്ദിന്റെ മൃതദേഹവും കണ്ടെടുത്തു. വീടിനു താഴെയായി അടിഞ്ഞുകൂടിയ മണ്ണിന് അടിയില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മറ്റുള്ളവരുടെ മൃതദേഹവും കണ്ടെത്തി. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടേയും ശ്രമം തുടരുന്നതിനിടെ തന്നെ ഡോഗ് സ്‌ക്വാഡും പരിശോധനക്ക്് എത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് വീടിരുന്ന ഭാഗത്ത് തന്നെ സോമന്റെയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്.

Related Articles
Next Story
Share it