കാസര്‍കോട് കുടുംബ കോടതിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 5.04 കോടി രൂപ അനുവദിച്ചു
കാസര്‍കോട്: കാസര്‍കോട് കുടുംബ കോടതിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 5.04 കേടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. നിലവിലുള്ള കോടതി കോംപ്ലക്സിനകത്തുള്ള ഒഴിവുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഗ്രൗണ്ട് ഫ്ളോറില്‍ ലോബി, കൗണ്‍സിലിങ്ങ് റൂം, പ്രിന്‍സിപ്പല്‍ കൗണ്‍സിലേറ്റ്സ്, ലേഡീസ് റസ്റ്റ് റൂം, ടോയിലറ്റ് എന്നിവയും ഒന്നാമത്തെ നിലയില്‍ അഡ്വക്കേറ്റ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റാഫ് ഡൈനിങ്ങ് റൂം, ടോയിലറ്റ്, ലിഫ്റ്റ്, സ്റ്റെയര്‍കെയ്സ് എന്നിവയും രണ്ടാമത്തെ നിലയില്‍ […]

കാസര്‍കോട്: കാസര്‍കോട് കുടുംബ കോടതിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 5.04 കേടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. നിലവിലുള്ള കോടതി കോംപ്ലക്സിനകത്തുള്ള ഒഴിവുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഗ്രൗണ്ട് ഫ്ളോറില്‍ ലോബി, കൗണ്‍സിലിങ്ങ് റൂം, പ്രിന്‍സിപ്പല്‍ കൗണ്‍സിലേറ്റ്സ്, ലേഡീസ് റസ്റ്റ് റൂം, ടോയിലറ്റ് എന്നിവയും ഒന്നാമത്തെ നിലയില്‍ അഡ്വക്കേറ്റ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റാഫ് ഡൈനിങ്ങ് റൂം, ടോയിലറ്റ്, ലിഫ്റ്റ്, സ്റ്റെയര്‍കെയ്സ് എന്നിവയും രണ്ടാമത്തെ നിലയില്‍ ജന്റ്സ്, ലേഡീസ് വെയ്റ്റിങ്ങ് റൂം, കോര്‍ട്ട് ഹാള്‍ + വെയ്റ്റിങ്ങ് റൂം, സ്ട്രേങ്ങ് റൂം, ശിരസ്താര്‍ റൂം, ടോയിലറ്റ്, ലിഫ്റ്റ് എന്നിവയും കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി പണിയും. അടിയന്തിര പ്രാധാന്യത്തോടെ ടെണ്ടര്‍ ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു.