49-ാം ദേശീയ ദിനം: വിപുലമായ ആഘോഷ പരിപാടികളുമായി ഐ.സി.എഫ്

അബുദാബി: യു.എ.ഇയുടെ 49-ാമത് ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഐ.സി.എഫ് യു.എ.ഇ തീരുമാനിച്ചു. ജന്മനാടിനോടൊപ്പം അന്നം തരുന്ന നാടിനോടുമുള്ള സ്‌നേഹപ്രകടനമാണ് യു.എ.ഇ ദേശീയദിനം ആഘോഷിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലും ദേശീയ ദിനത്തോടനുബന്ധിച്ചു വിവിധ ആഘോഷ പരിപാടികള്‍ ഐ.സി.എഫിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വര്‍ഷത്തെ പരിപാടികളെന്ന് നേതാക്കള്‍ വിശദീകരിച്ചു. ദേശീയദിനമായ ഡിസംബര്‍ 2ന് വൈകിട്ട് യു.എ.ഇ സമയം 5.45നു സൂമില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ കാന്തപുരം എ.പി […]

അബുദാബി: യു.എ.ഇയുടെ 49-ാമത് ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഐ.സി.എഫ് യു.എ.ഇ തീരുമാനിച്ചു. ജന്മനാടിനോടൊപ്പം അന്നം തരുന്ന നാടിനോടുമുള്ള സ്‌നേഹപ്രകടനമാണ് യു.എ.ഇ ദേശീയദിനം ആഘോഷിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലും ദേശീയ ദിനത്തോടനുബന്ധിച്ചു വിവിധ ആഘോഷ പരിപാടികള്‍ ഐ.സി.എഫിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വര്‍ഷത്തെ പരിപാടികളെന്ന് നേതാക്കള്‍ വിശദീകരിച്ചു.
ദേശീയദിനമായ ഡിസംബര്‍ 2ന് വൈകിട്ട് യു.എ.ഇ സമയം 5.45നു സൂമില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ അഹമദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബന്ന, എം.എ യൂസഫ് അലി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരള മുസ്ലിം ജമാഅത്ത്, ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ നേതാക്കള്‍ക്ക് പുറമെ നാട്ടിലെയും യു.എ.ഇ യിലെയും വിവിധ സാമൂഹ്യ സാംസ്‌കാരിക നായകന്മാരും സ്ഥാപന സാരഥികളും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും. നിരവധി പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികളുടെ ദേശീയ ഗാനാലാപനവും യു.എ.ഇയിലെ വ്യത്യസ്ത കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടക്കും. മുസ്തഫ ദാരിമി കടാങ്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ കമ്മിറ്റി യോഗം പരിപാടിക്ക് അന്തിമരൂപം നല്‍കി. ഹമീദ് ഈശ്വരമംഗലം, ഉസ്മാന്‍ സഖാഫി തിരുവത്ര, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഹമീദ് പരപ്പ, സമീര്‍ അവേലം സംസാരിച്ചു.

Related Articles
Next Story
Share it