കണ്ണൂര്‍ വിമാനത്താവളത്തില്‍ അര കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനിയായ യുവതി കസ്റ്റംസ് പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അര കിലോ സ്വര്‍ണവുമായി ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനിയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ആയിഷ ബഷീര്‍ ആണ് പിടിയിലായത്. 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ബാഗില്‍ ഒളിപ്പിച്ചു കടത്തവെ പിടികൂടുകയായിരുന്നുവെന്ന് കസ്റ്റംസ് അറിയിച്ചു. 490ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, എന്‍.സി. പ്രശാന്ത്, സേതുമാധവന്‍, ജ്യോതി ലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന്‍ […]

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അര കിലോ സ്വര്‍ണവുമായി ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനിയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ആയിഷ ബഷീര്‍ ആണ് പിടിയിലായത്. 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ബാഗില്‍ ഒളിപ്പിച്ചു കടത്തവെ പിടികൂടുകയായിരുന്നുവെന്ന് കസ്റ്റംസ് അറിയിച്ചു.

490ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, എന്‍.സി. പ്രശാന്ത്, സേതുമാധവന്‍, ജ്യോതി ലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന്‍ കൂവന്‍, അശോക് കുമാര്‍, ജൂബര്‍ ഖാന്‍, രാംലാല്‍, ദീപക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Related Articles
Next Story
Share it