അടിയന്തരാവസ്ഥക്ക് 48 വര്‍ഷം
അടിയന്തരാവസ്ഥക്ക് 48 വര്‍ഷം അടിയന്തരാവസ്ഥക്ക് 48 വര്‍ഷം. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നു 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദ പൂര്‍ണമായ 21 മാസങ്ങള്‍ ആയിരുന്നു അത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ദിരയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതി എല്ലാ ആറു മാസംതോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതി നല്കി. ഇത് 1977ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് […]

അടിയന്തരാവസ്ഥക്ക് 48 വര്‍ഷം അടിയന്തരാവസ്ഥക്ക് 48 വര്‍ഷം. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നു 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദ പൂര്‍ണമായ 21 മാസങ്ങള്‍ ആയിരുന്നു അത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ദിരയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതി എല്ലാ ആറു മാസംതോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതി നല്കി. ഇത് 1977ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ തുടര്‍ന്നു.
ഇന്ത്യന്‍ ഭരണഘടന ഈ നാട്ടിലെ ഓരോ പൗരനും അനുവദിച്ചു കൊടുത്ത പൗരസ്വാതന്ത്ര്യങ്ങളെ എടുത്തുമാറ്റി ഭരണഘടനയുടെ ആത്മാവിനെ കരിച്ചു കളഞ്ഞ ആ ദിനരാത്രങ്ങള്‍ എന്നെ സംബന്ധിച്ചേടുത്തോളം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. ഇരുട്ട് കനംവെച്ചു വരുന്ന രാവില്‍ രാജ്യത്തിന്റെ ജനാധിപത്യത്തിനും സ്വാതന്ത്ര്യബോധത്തിനും മേല്‍ കൂച്ചുവിലങ്ങിട്ടും ഭരണഘടനാവിരുദ്ധ പ്രഖ്യാപനത്തിലൂടെ ഇന്ത്യന്‍ ജനമനസുകളില്‍ ഭീതിയുടെ ഇരുട്ടറ സൃഷ്ടിച്ചും മൗലീക അവകാശങ്ങളെ ഇല്ലാതാക്കിയും കടന്നുപോയ 635 ദിനരാത്രങ്ങള്‍ എങ്ങനെ മറക്കാനാണ്. എത്ര വസന്തങ്ങള്‍ കടന്നു പോയാലും ഇരുട്ടാകുമ്പോള്‍ ഒര്‍മ്മകളുടെ കനല് കട്ടകള്‍ക്ക് തിളക്കം കൂടും. കനലെരിയുന്ന ഓര്‍മ്മകള്‍ എന്നും നീറിക്കൊണ്ടേയിരിക്കും. ഭൂമിയെ അമര്‍ത്തിച്ചവിട്ടിക്കൊണ്ട് ബൂട്ടിട്ട കാലുകളുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍, അടച്ചിട്ട വാതിലുകള്‍ ചവിട്ടി തുറക്കുമ്പോള്‍, പൊലീസ് വേട്ടയാടിക്കൊണ്ടു പോയ ജനവിഭാഗങ്ങള്‍ക്ക് നേരെ ഉരുക്ക് മുഷ്ടികള്‍ പതിക്കുമ്പോള്‍ പുതിയൊരു സൂര്യോദയം പിറക്കുമെന്ന് അവര്‍ ഉറക്കെ വിളിച്ചുപറയും.
ഒരു ജനതയുടെ ഹൃദയത്തില്‍ വീഴ്ത്തിയ കറുത്ത ദിനങ്ങളായി അടിയന്തരാവസ്ഥ മുദ്ര കുത്തപ്പെടുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള പ്രസ്ഥാനങ്ങള്‍ ഉദിച്ചുയര്‍ന്നു.
ഒരാള്‍ അറച്ച് കൈപൊക്കി. കൈ ഉയര്‍ത്താതെ നിന്ന രാമചന്ദ്രന് നായര്‍ എന്ന പൊലീസുകാരനോട് ലക്ഷ്മണ ചോദിച്ചു; തനിക്കെന്താ ബുദ്ധിമുട്ട് എന്ന്. സര്, ജീവനോടെ പിടിച്ചു കൊണ്ടുവന്നതല്ലെ; കോടതിയില്‍ ഹാജരാക്കുന്നതല്ലെ നല്ലത് എന്ന് രാമചന്ദ്രന് നായര്‍ പറഞ്ഞു.
എന്നാല്‍ കേട്ടോളൂ, നാളത്തെ പത്രത്തില്‍ വാര്‍ത്തയുണ്ടാകും ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു എന്ന്. അങ്ങിനയാണ് വിറയ്ക്കുന്ന കയ്യോടെ രാമചന്ദ്രന് നായര്‍ വര്‍ഗീസിനെ വെടിവെച്ച് കൊല്ലുന്നത്.
ഇതുപോലെ അടിയന്തരാവസ്ഥക്കെതിരെ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ കണ്ണും കയ്യും കെട്ടിയിട്ട് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താനുള്ള ഗൂഢതന്ത്രം നടപ്പില്‍ വരുത്താനുള്ള സാധ്യതയായിരിക്കുമെന്നു ഞാന്‍ ഇന്നും സംശയിക്കുന്നു. ഏതായാലും അതുണ്ടായില്ല. ചില ഭരണാധികാരികള്‍ക്ക് അധികാരം മത്ത് പിടിപ്പിക്കും. അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥയില്‍ നിന്നാണ് അടിയന്തരാവസ്ഥയും അടിച്ചേല്‍പ്പിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന അത്തരം സാഹചര്യം ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ.
-വി. രവീന്ദ്രന്