മംഗളൂരുവിനടുത്ത ബെല്‍ത്തങ്ങാടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

മംഗളൂരു: മംഗളൂരുവിനടുത്ത ബെല്‍ത്തങ്ങാടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബെല്‍ത്തങ്ങാടി പുഞ്ചല്‍കാട് സ്റ്റേഷനിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വേനൂര്‍ മരോടിയിലെ അബൂബക്കര്‍ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പുഞ്ചല്‍കാട്ടിനടുത്തുള്ള ഞരളക്കാട്ടാണ് അപകടമുണ്ടായത്. അബൂബക്കര്‍ വാമടപ്പടവിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുന്നതിനിടെ എതിരെ വരികയായിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്‌കൂട്ടറിലുണ്ടായിരുന്ന ഇരവത്തൂരിലെ ദുര്‍ഗാപ്രസാദിനെ ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അബൂബക്കര്‍ സഹപ്രവര്‍ത്തകരോടൊപ്പം വാമടപ്പടവിലെ […]

മംഗളൂരു: മംഗളൂരുവിനടുത്ത ബെല്‍ത്തങ്ങാടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബെല്‍ത്തങ്ങാടി പുഞ്ചല്‍കാട് സ്റ്റേഷനിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വേനൂര്‍ മരോടിയിലെ അബൂബക്കര്‍ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പുഞ്ചല്‍കാട്ടിനടുത്തുള്ള ഞരളക്കാട്ടാണ് അപകടമുണ്ടായത്. അബൂബക്കര്‍ വാമടപ്പടവിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുന്നതിനിടെ എതിരെ വരികയായിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്‌കൂട്ടറിലുണ്ടായിരുന്ന ഇരവത്തൂരിലെ ദുര്‍ഗാപ്രസാദിനെ ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അബൂബക്കര്‍ സഹപ്രവര്‍ത്തകരോടൊപ്പം വാമടപ്പടവിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരികയായിരുന്നു. സഹപ്രവര്‍ത്തകര്‍ ജീപ്പില്‍ യാത്ര ചെയ്തപ്പോള്‍ അബൂബക്കര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. റോഡില്‍ വീണുകിടക്കുകയായിരുന്ന അബൂബക്കറെ ജീപ്പില്‍ വരികയായിരുന്ന സഹപ്രവര്‍ത്തകരാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. അബൂബക്കറിനെ ആദ്യം ചികിത്സയ്ക്കായി പുഞ്ചല്‍ക്കാട്ടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടര്‍ അവധിയായതിനാല്‍ ആസ്പത്രി പൂട്ടിയ നിലയിലായിരുന്നു. ആസ്പത്രിയില്‍ മറ്റ് ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അബൂബക്കറിനെ ബണ്ട്വാള്‍ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യെ മരണം സംഭവിച്ചു. അബൂബക്കറിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

Related Articles
Next Story
Share it