സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 48 പാക്കറ്റ് മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 48 പാക്കറ്റ് മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. നെല്ലിക്കുന്ന് പള്ളം പാലത്തിന് സമീപം വെച്ചാണ് ഞായറാഴ്ച്ച ഉച്ചയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ചൗക്കി കെ.കെ.പുറത്തെ ഉദയകുമാറാണ് (30) അറസ്റ്റിലായത്. കുടെയുണ്ടായിരുന്ന യോഗീഷ് ഓടി രക്ഷപ്പെട്ടു. കടപ്പുറം ഭാഗത്തെക്ക് കെ.എല്‍.14 യു 9839 നമ്പര്‍ സ്‌കുട്ടറില്‍ മദ്യം കടത്തുന്നതിനിടെയായിരുന്നു പിടിയിലായത്. അറസ്റ്റിലായ പ്രതിയില്‍ നിന്നും മദ്യം വില്‍പ്പന […]

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 48 പാക്കറ്റ് മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. നെല്ലിക്കുന്ന് പള്ളം പാലത്തിന് സമീപം വെച്ചാണ് ഞായറാഴ്ച്ച ഉച്ചയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.

ചൗക്കി കെ.കെ.പുറത്തെ ഉദയകുമാറാണ് (30) അറസ്റ്റിലായത്. കുടെയുണ്ടായിരുന്ന യോഗീഷ് ഓടി രക്ഷപ്പെട്ടു. കടപ്പുറം ഭാഗത്തെക്ക് കെ.എല്‍.14 യു 9839 നമ്പര്‍ സ്‌കുട്ടറില്‍ മദ്യം കടത്തുന്നതിനിടെയായിരുന്നു പിടിയിലായത്. അറസ്റ്റിലായ പ്രതിയില്‍ നിന്നും മദ്യം വില്‍പ്പന നടത്തിയ വകയിലുള്ള 6400 രൂപയും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത സംഘത്തില്‍ സി.ഇ.ഒ മാരായ പ്രിഷി പി എസ്, മോഹനകുമാര്‍, പ്രശാന്ത്കുമാര്‍, ഡ്രൈവര്‍ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

48 Packet liquor seized

Related Articles
Next Story
Share it