മംഗളൂരു വ്യവസായമേഖലയിലെ തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് റെയില്‍പാളത്തില്‍

മംഗളൂരു: മംഗളൂരു ബൈകാംപടി വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. യെല്ലപ്പ (47) എന്ന തൊഴിലാളിയാണ് കൊല ചെയ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് യെല്ലപ്പയെ ബൈകാംപടിയിലെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. യെല്ലപ്പയുടെ മൃതദേഹം കഴുത്തറുക്കപ്പെട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it