മില്‍മയെ തോളിലേറ്റി 45 വര്‍ഷം: മുഹമ്മദിനെ ആദരിച്ചു

മൊഗ്രാല്‍: 1980 മുതല്‍ കുമ്പളയിലും സമീപപ്രദേശങ്ങളിലും വീടുകളില്‍ മില്‍മപാലും പത്രവും മുടക്കം കൂടാതെ വിതരണം ചെയ്തു വരുന്ന മുഹമ്മദ് ബന്നങ്കുളത്തിന് മൊഗ്രാല്‍ ദേശീയ വേദി ലോക ക്ഷീര ദിനത്തില്‍ ആദരം നല്‍കി. കര്‍ണാടക വിട്ടഌസ്വദേശിയാണ്. 1980ല്‍ ജോലിതേടി കുമ്പളയില്‍ എത്തിയ മുഹമ്മദ് അന്നുതൊട്ട് മില്‍മപ്പാലും ഒപ്പം പത്രങ്ങളും വീട് വീടാന്തരം വിതരണം ചെയ്തു വരികയാണ്. ആദരവ് പരിപാടി മൊഗ്രാലിലെ ക്ഷീരകര്‍ഷകന്‍ മൂസ ഉമ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന്‍ ഷാള്‍ അണിയിച്ചും ജനറല്‍ സെക്രട്ടറി ടി.കെ […]

മൊഗ്രാല്‍: 1980 മുതല്‍ കുമ്പളയിലും സമീപപ്രദേശങ്ങളിലും വീടുകളില്‍ മില്‍മപാലും പത്രവും മുടക്കം കൂടാതെ വിതരണം ചെയ്തു വരുന്ന മുഹമ്മദ് ബന്നങ്കുളത്തിന് മൊഗ്രാല്‍ ദേശീയ വേദി ലോക ക്ഷീര ദിനത്തില്‍ ആദരം നല്‍കി.
കര്‍ണാടക വിട്ടഌസ്വദേശിയാണ്. 1980ല്‍ ജോലിതേടി കുമ്പളയില്‍ എത്തിയ മുഹമ്മദ് അന്നുതൊട്ട് മില്‍മപ്പാലും ഒപ്പം പത്രങ്ങളും വീട് വീടാന്തരം വിതരണം ചെയ്തു വരികയാണ്.
ആദരവ് പരിപാടി മൊഗ്രാലിലെ ക്ഷീരകര്‍ഷകന്‍ മൂസ ഉമ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന്‍ ഷാള്‍ അണിയിച്ചും ജനറല്‍ സെക്രട്ടറി ടി.കെ ജാഫര്‍ ഉപഹാരം നല്‍കിയും ആദരിച്ചു.
എല്‍.ടി മനാഫ്, കെ.പി മുഹമ്മദ് സ്മാര്‍ട്ട്, ടി.കെ അന്‍വര്‍, മുഹമ്മദ് അബ്കോ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സംബന്ധിച്ചു. മുഹമ്മദ് ബന്നങ്കുളം നന്ദി പറഞ്ഞു.

Related Articles
Next Story
Share it